Saturday 20 October 2018മൂന്നാം വയസ്സില്‍ വിദേശിയായ പിതാവ് തട്ടിക്കൊണ്ടുപോയ മകനെ 21~ാം വയസ്സില്‍ കണ്ടപ്പോള്‍

By Subha Lekshmi B R.19 Aug, 2017

imran-azhar

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പൊന്നുമകനെ ഒരു നോക്കു കാണാനാണ് ആ മാതാവ് മണലാരണ്യത്തിലെത്തിയത്. അതെ, മൂന്നു വയസുള്ളപ്പോള്‍ കൈവിട്ടു പോയ പൊന്നോമനയെ വെളളിയാഴ്ച ഷാര്‍ജ വിമാനത്താവളത്തില്‍ കോഴിക്കോട് സ്വദേശിനി നൂര്‍ജഹാന് വിശ്വസിക്കാനായില്ല. ആദ്യത്തെ അന്പരപ്പ് മാറിയപ്പോള്‍ അവര്‍ അവനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു...മിഴികളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി....17 വര്‍ഷങ്ങള്‍ക്കൊടുവില്‍ അവനെ കണ്ടെത്തിയതിന്‍റെ സന്തോഷമോ അതോ ഇക്കാലമത്രയും രണ്ടാനമ്മയുടെ കീഴില്‍ അവന്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചോര്‍ത്തുളള സങ്കടമോ? എന്തിനാണ് താന്‍ കരയുന്നതെന്ന് ആ ഉമ്മയ്ക്ക് മനസ്സിലായില്ല.

 

സിനിമാക്കഥകളെ വെല്ളുന്ന അനുഭവങ്ങളിലൂടെയാണ് നൂര്‍ജഹാന്‍ കടന്നുപോയത്. ഇപ്പോഴും ഇതൊക്കെ യാഥാര്‍ഥ്യമാണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ളെന്നും ഒരു വിതുന്പലോടെ ആ അമ്മ പറയുന്നു. ഹനിക്കു വേണ്ടി ഇഷ്ടപ്പെട്ട ഒട്ടേറെ വിഭവങ്ങളാണ് സഹോദരിമാര്‍ ഉണ്ടാക്കി അമ്മയുടെ കൈയില്‍ കൊടുത്തുവിട്ടിരിക്കുന്നത്. തനിക്കു കഴിയുന്നതെല്ളാം ഉണ്ടാക്കിയിട്ടുണ്ടെന്നും നൂര്‍ജഹാന്‍ പറഞ്ഞു.

 

വര്‍ഷങ്ങള്‍ക്കുമുന്പ് കേരളത്തില്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി എത്തിയ സുഡാന്‍ പൌരനാണ് നൂര്‍ജഹാനെ വിവാഹം ചെയ്തത്. രണ്ടു പെണ്‍മക്കളും ഒരാണ്‍കുട്ടിയും. ഇളയവനായിരുന്നു ഹനി. മൂന്നാം വയസ്സില്‍ നഴ്സറിയില്‍ നിന്ന് ഹനിയെ ഭാര്യയും പെണ്‍മക്കളുമറിയാതെ നൂര്‍ജഹാന്‍റെ ഭര്‍ത്താവ് വിളിച്ചുകൊണ്ടുപോയി. അയാള്‍ കുട്ടിയുമായി സുഡാനിലേക്ക് കടന്നു.


2000 സെപ്റ്റംബറിലാണ് സംഭവം. കുട്ടിയെ കാണാതെ നഴ്സറിയില്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. സുഡാനിലെത്തിയ പിതാവ് മറ്റൊവു വിവാഹം കഴിച്ചതോടെ ഹനിയുടെ ജീവിതം ദുരിതത്തിലായി. എങ്ങിനെയെങ്കിലും അമ്മയുടെയും സഹോദരിമാരുടെയും അടുത്തെത്തണമെന്നായിരുന്നു അവന്‍െറ ചിന്ത. എന്നാല്‍, അമ്മയെയും പെങ്ങന്മാരെയും കാണാന്‍ കൊച്ചുഹനി കൊതിച്ചെങ്കിലും പിതാവ് അനുവദിച്ചിരുന്നില്ള.ഒടുവില്‍ കേരളത്തില്‍നിന്നു സുഡാനിലെത്തിയ മണ്ണാര്‍കാടു സ്വദേശി ഫാറൂഖ് ഹനിയുടെ പക്കലുണ്ടായിരുന്ന ജനനസര്‍ട്ടിഫിക്കറ്റും ഫൊട്ടോകളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹനിയുടെ സ്വപ്നം പൂവണിയുന്നത്.

 

 

അബുദാബിയിലുള്ള നൂര്‍ജഹാന്‍െറ ബന്ധു റഹീമാണ് വിവരം ദുബായില്‍ ജോലി ചെയ്യുന്ന സമീറയെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ ഹനിയുമായി ബന്ധപ്പെട്ടു. ഇന്ത്യയിലേക്കുള്ള വരവ് ദുഷ് കരമായിരുന്നതിനാല്‍ സമീറ സന്ദര്‍ശകവീസയില്‍ അനുജനെ യുഎഇയില്‍ എത്തിക്കുകയായിരുന്നു. ഒരു കടയില്‍ ജോലി ചെയ്യുന്ന സമീറ തന്‍െറ ഇതുവരെയുള്ള സന്പാദ്യവും സ്വര്‍ണ്ണവുമെല്ളാം വിറ്റാണ് അനുജനെ യുഎഇയിലെത്തിക്കാന്‍ പണം കണ്ടെത്തിയത്. അമ്മയെ കണ്ടശേഷം ഇന്ത്യന്‍ പൌരത്വം നേടി സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം കഴിയാനാണ് ഹനിയുടെ ആഗ്രഹം.

 

അപൂര്‍വ്വ പുനഃസമാഗമത്തിന്‍െറ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഈ കുടുംബത്തിന് സഹായവാഗ്ദാനങ്ങളും എത്തുന്നുണ്ട്.