Tuesday 19 March 2024




കാട്ടറിവുകളുടെ മുത്തശ്ശി

By SUBHALEKSHMI B R.05 Feb, 2018

imran-azhar

കല്ലാര്‍ മൊട്ടമൂട് ആദിവാസിക്കോളനിയിലെ കെ.ലക്ഷ്മിക്കുട്ടിയമ്മ എന്ന 74~കാരിക്ക് തിരക്കോട് തിരക്കാണ്. കാട്ടിനുളളിലെ അവരുടെ പണിതീരാത്ത ഒറ്റനില വീട്ടിലേക്കുളള യാത്രയില്‍ നെട ുമങ്ങാട് കഴിഞ്ഞ് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, വനമുത്തശ്ശി എന്ന വിശേഷണങ്ങളോടെ അവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന ഫ്ളക്സ്ബോര്‍ഡുകളാണ്. കഴിഞ്ഞ ആഴ്ച വരെ ഇതായിരുന്ന ില്ല സ്ഥിതി. പരിസരവാസികള്‍ക്കും ചികിത്സതേടിയെത്തിയവര്‍ക്കും അടുത്തറിയാവുന്ന, കഴിവുകള്‍ മനസ്സിലാക്കിയിരുന്ന ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു ഈ അമ്മയെ അറിയാവുന്നത്. രാജ്യത്തെ നാലാമത്തെ വലിയ പുരസ്ക്കാരം തേടിയെത്തുന്നതിനു മുന്പും കാട്ടറിവും അപൂര്‍വ്വ ഔഷധക്കൂട്ടുകളും കവിതയുമായി ലക്ഷ്മിക്കുട്ടിയമ്മ അവിടെത്തന്നെയുണ്ടായിരുന്നു. കാടിനെയും
നാടിനെയും പാരന്പര്യത്തെയും സ്നേഹിച്ച് ....സംരക്ഷിച്ച് ...അര്‍ത്ഥിക്കുന്നവര്‍ക്ക് അറിവുപകര്‍ന്ന്....വരുംതലമുറയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട്....വിതുരയില്‍ നിന്ന് പൊന്മുടിയിലേക്കുളള റോഡില്‍ ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ളാറായി. പൊന്മുടിയിലെ കാട്ടിനുള്ളില്‍ ഒഴുകിയെത്തുന്ന നദിയാണ് കല്ലാര്‍. പലവലിപ്പത്തിലും
ആകൃതിയിലുമുളള പാറകള്‍ നിറഞ്ഞതിനാലാണ് കല്ലാര്‍ എന്ന പേരുവന്നത്. കല്ലാറില്‍ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റര്‍ താണ്ടിയാല്‍ ഉള്‍വനത്തിലേക്ക് തിരിയുന്ന കാട്ടുപാത. അവിടെ ഒരു ഫോറസ്റ്റ് ചെക്പോസ്റ്റുണ്ട്. ആ വഴിയിലൂടെ സഞ്ചരിച്ചാല്‍ മൊട്ടമൂട് ആദിവാസിക്കോളനിയിലെത്താം. ഇടതൂര്‍ന്ന വനത്തിനു നടുവിലെ ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ഇല്ലാതാക ും...പിന്നെ ചെമ്മണ്‍ പാതയാണ്. ഈ വഴിയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചാലാണ് കോളനിയിലെത്തുക. പഞ്ചായത്ത് വഴി അനുവദിച്ച ചെറുകോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ജനപ്രതിനിധ ികള്‍ കാടിന്‍റെ മക്കളെ മറന്നിട്ടില്ലെന്നതിന്‍റെ തിരുശേഷിപ്പുകളാണിവ. അത്തരമൊരു വീട്ടിലാണ് കാടിന്‍റെ മുത്തശ്ശി താമസിക്കുന്നത്. വീടിന് സമീപത്ത് മണ്ണുകൊണ്ടുളള മുളയിലകള്‍ കെണ്ണ്ട ുമേഞ്ഞ കുടില്‍ കാണാം. അതാണ് വനമുത്തശ്ശിയുടെ വൈദ്യശാല. വിദേശികള്‍ പോലും കാട്ടറിവുകളും ഔഷധക്കൂട്ടുകളും തേടി ഈ കുടിലിലെത്തുന്നുവെന്നറിയുന്പോഴാണ് പാരന്പര്യത്തിന്‍റെ മേന്മയെക്കുറിച്ച് നമുക്ക് ബോധ്യമാവുക.


അമ്മ പകര്‍ന്ന വെളിച്ചത്തിന് ഭര്‍ത്താവ് കാവലായി
ചാത്താടി കാണി~കുഞ്ഞിദേവി ദന്പതികളുടെ മകളായി ജനിച്ച ലക്ഷ്മിക്കുട്ടിയമ്മ എട്ടാം ക്ളാസുവരെ പഠിച്ചു. തിരുവിതാംകൂര്‍ രാജാവിന് കല്ലാറിലുണ്ടായിരുന്ന കുതിരപ്പുര പില്‍ക്കാലത്ത് പാഠശാലയാക്കിയിരുന്നു. ആ പാഠശാലയിലാണ് ലക്ഷ്മിക്കുട്ടിയും മാത്തന്‍കാണിയുമൊക്കെ അറിവിന്‍റെ ഹരിശ്രീ കുറിച്ചത്. അന്നത്തെകാലത്ത് ആദിവാസി സമൂഹത്തിലും പെണ്‍കുട്ടികള്‍ പഠ ിക്കുന്നതിനോട് വലിയ താല്പര്യമില്ലായിരുന്നു. എന്നാല്‍ മകളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചാത്താടി കാണി സമ്മതിച്ചു. ആനയും മറ്റ് വന്യമൃഗങ്ങളും വിഹരിക്കുന്ന കാട്ടിലൂടെ കിലോമീറ്ററ ുകള്‍ താണ്ടിയാണ് പാഠശാലയിലേക്കുളള യാത്ര. പാഠശാലയിലേക്ക് പുറപ്പെടുംമുന്പ് കുഞ്ഞിദേവി മാത്തന്‍ കാണിയോട് മകളെക്കൂടി നോക്കിക്കോളണമെന്ന് പറയുമായിരുന്നു. അന്ന് കൈ പ
ിടിച്ച മാത്തന്‍ കാണി പിന്നീട് ജീവതത്തിലും അവരുടെ കൈപിടിച്ചത് നിയതിയുടെ തീരുമാനമായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന ലക്ഷ്മിക്കുട്ടി പിന്നീട് കല്ലാര്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് അഞ്ചാംക്ളാസ് പാസ്സായി. തുടര്‍ന്ന് വിതുര സര്‍ക്കാര്‍ സ്ക്കൂളിലേക്ക്. അവിടെ എട്ടാം ക്ളാസില്‍ പഠിക്കുന്പോള്‍ പഠിത്തം അവസാനിപ്പിച്ചു. കല്ലാറില്‍ നിന്ന് വിതുരയിലേക്കുളള തുച്ഛമായ ബസുകൂലി പോലും കൊടുക്കാനില്ലാത്തതു കാരണമാണ് പഠനം നിര്‍ത്തിയത്. ചെറുപ്പത്തില്‍ തന്നെ അമ്മ കുഞ്ഞിദേവി കാട്ടിലെ ഔഷധക്കലവറയെക്കുറിച്ച് മകള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. ആ അറിവുകളുമായി കാടിനെ കൂടുതല്‍ അറിയാന്‍ ശ്രമിച്ച ലക്ഷ്മിക്കുട്ടി സ്വന്തമായി ഔഷധക്കൂട്ടുകള്‍ നിര്‍മ്മിച്ചുതുടങ്ങി. കാട്ടിലൂടെ അലഞ്ഞുനടന്ന് പുതിയ ഔഷധച്ചെടികള്‍ കണ്ടെത്തി. ന
ിസ്സാരമെന്ന് കരുതിപ്പോന്ന ചെറുചെടികളുടെ ഔഷധഗുണം മനസ്സിലാക്കി. അവ കൊണ്ട് ഓഷധക്കൂട്ടുകളുണ്ടാക്കേണ്ട കണക്കുകള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു. അവ ചിട്ടയോടെ മനസ്സില്‍കുറ ിച്ചിട്ടു. പതിനാറാം വയസ്സില്‍ ജീവിതത്തിലേക്ക് കൂട്ടിയ മാത്തന്‍കാണിയെന്ന പഴയ സഹപാഠി അവരുടെ ഈ പരീക്ഷണങ്ങള്‍ക്ക് തുണനിന്നു. കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പിന്നീട് കാണിക്കാരുടെ തലവനായി മാറിയ മാത്തന്‍ കാണി ഒരു വര്‍ഷം മുന്പാണ് മരിച്ചത്.

 

സ്വന്തം നാത്തുനെയാണ് ആദ്യമായി ചികിത്സിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. ശംഖുവരയന്‍റെ കടിയേറ്റ അവരെ കാട്ടുമരുന്നുകളുടെ കൂട്ടുപയോഗിച്ച് രക്ഷപ്പെടുത്തി. അതോടെ അവര്‍ പര ിസരവാസികള്‍ക്ക് വിഷഹാരിയായി. പാന്പുകടിക്ക് മാത്രമല്ല കടുവ ചിലന്തി എന്ന ലോകത്തെ ഏറ്റവും അപകടകാരിയായി എട്ടുകാലി മുതല്‍ പേപ്പട്ടി വിഷബാധയ്ക്കുവരെയുളള ഔഷധക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് മന:പാഠമാണ്. പാന്പുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ വനമുത്തശ്ശി രക്ഷിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കുളള ശ്വാസതടസ്സം മുതല്‍ മറ്റ് രോഗങ്ങള്‍ക്കും ഇവിടെ മരുന്നുണ്ട്
.വിഷചികിത്സയിലെ മികവു കണക്കിലെടുത്ത് 1995ല്‍ സംസ്ഥാന സര്‍ക്കാര്‍ നാട്ടുവൈദ്യരത്ന പുരസ്കാരം നല്‍കി ആദരിച്ചു.

 

 

കാട്ടില്‍ കാന്‍സറിനും മരുന്ന്
താന്‍ കാടിന്‍റെ മകളാണെന്ന് ലക്ഷ്മിക്കുട്ടിയമ്മ അഭിമാനത്തോടെ പറയുന്നു. എല്ലാം തന്നത് കാടാണ്. അന്നവും ജീവിതവും എല്ലാം. കാട്ടുകിഴങ്ങുകളും കായ്കനികളും ഭക്ഷിച്ച് കാട്ടരുവിയില്‍ ക ുളിച്ച് ഒരുക്കിയെടുത്ത ശരീരവും മനസ്സുമാണ് തന്‍റേത്. കാട് അക്ഷയഖനിയാണ്. നാം സംരക്ഷിച്ചാല്‍ കാനനം നമുക്ക് തുണ നില്‍ക്കും. ഏതു ജീവിയുടെ വിഷദംശനത്തിനും കാട്ടില്‍ മരുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്ന രോഗങ്ങള്‍ക്ക് പോലും മരുന്നുണ്ട്. കാന്‍സറിന് പോലും. വര്‍ഷങ്ങള്‍ക്ക് മുന്പ് ജാനകിയമ്മാള്‍ എന്ന ഗവേഷക അഗസ്ത്യവനത്തിലെ ഒരു ചെടികാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ചെടിയുടെ ചിത്രം സഹിതം അവര്‍ കുറിച്ചുവച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് തേടി ചിലരെത്തി. ജാനകിയമ്മാള്‍ അരശുപത്രയെന്നാണ്
അവര്‍ ആ ചെടിക്ക് പേരിട്ടത്. എന്നാല്‍ ചിത്രം കണ്ട് ഇത് അമൃതപ്പാലയാണെന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. കാട്ടിലെ പാറക്കെട്ടുകളില്‍ മാത്രം വളരുന്ന സസ്യം. ജവഹര്‍ലാല്‍ നെഹ്റു േട്രാപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഡോ.എസ്.രാജശേഖരനെ ഈ വിവരം അറിയിച്ചു. അവര്‍ അതില്‍ നിന്ന് കാന്‍സറിനുളള മരുന്ന് വികസിപ്പിച്ചെന്നാണ് വിവരം. കാട്ടറിവുകളൊന്നും കടലാസിലേക്ക് പകര്‍ത്തിയിട്ടില്ല.എല്ലാം മന:പാഠമാണ്. പരദേശികള്‍ ഈ അപൂര്‍വ്വക്കൂട്ടുകള്‍ തേടിയെത്തുന്നുണ്ട്. പക്ഷേ, നമ്മുടെ ആള്‍ക്കാര്‍ക്ക് , മലയാളികള്‍ക്ക് പറഞ്ഞുകൊടുക്കാനാണ് തനിക്ക് താല്പര്യമെന്നും കാരണം, ഈ അറിവുകള്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് അന്യമാകരുതല്ലോയെന്നും ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.

സ്വകാര്യദു:ഖം
മൂന്ന് മക്കളായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് . ഇപ്പോള്‍ ശേഷിക്കുന്നത് ഒരാളും. പുരോഗമനചിന്താഗതിക്കാരായിരുന്ന മാത്തന്‍~ലക്ഷിക്കുട്ടി ദന്പതികള്‍ മൂന്ന് ആണ്‍മക്കള്‍ക്കും നല്ലവിദ്യാഭ്യാസം നല്‍കി. മൂത്ത മകന്‍ ധരണീന്ദ്രന്‍കാണി ബാങ്ക് ഓഡിറ്ററായിരുന്നു. രണ്ടാമന്‍ ലകഷ്മണന്‍ റെയില്‍വേയില്‍ ടിക്കറ്റ് ഇന്‍സ്പെക്ടറാണ്. മൂന്നാമത്തെ മകന്‍ ശിവപ്രസാദ് ചിത്രകാരനായിരുന്നു. 2005~ലാണ് കാടിന്‍റെ മുത്തശ്ശിയെ കരയിച്ച് ആദ്യദുരന്തമെത്തിയത്. മൂത്തന്‍ മകന്‍ ധരണീന്ദ്രന്‍ വനത്തിനുള്ളിലൂടെ അച്ചന്‍കാവിലെ ഭാര്യവീട്ടിലേക്ക് പോകവേ പരുത്തിപ്പള്ളി റേഞ്ചില്‍ വച്ച്
കാട്ടാന കുത്തിക്കൊന്നു. കാട് ചിലപ്പോള്‍ അങ്ങനെയാണ്. രണ്ടുവര്‍ഷം മുന്‍പ് ഇളയ മകന്‍ ശിവപ്രസാദ് മരണമടഞ്ഞു. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന മകന്‍ പിന്നെ ഉണര്‍ന്നില്ല.
ഹൃദയസ്തംഭനമായിരുന്നുവെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. ഭര്‍ത്താവ് മാത്തന്‍കാണിയും രണ്ടുവര്‍ഷം മുന്പ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു. അതോടെ കാട്ടിലെ വീട്ടില്‍ തനിച്ചായി. കാടുപേക്ഷിച്ച് ലക്ഷ്മണനൊപ്പം വന്ന് താമസിക്കാന്‍ ഈ അമ്മയ്ക്ക് മനസ്സുവരുന്നില്ല. തന്നെ തേടിയെത്തുന്നവരെ നിരാശരാക്കാതെ അഞ്ഞുറോളം കാട്ടുമരുന്നുകളുടെ കുറിപ്പട
ികള്‍ മനസ്സില്‍ സൂക്ഷിച്ച് ജീവിതം മുന്നോട്ടുനീക്കുകയാണ്.

കവിതയും വഴങ്ങും
പെറ്റുവീഴുന്നേരം ആദ്യാക്ഷരങ്ങളാല്‍
ചുണ്ടില്‍ത്തെളിയുന്ന മന്ത്രഗീതം.
അമ്മയാണെല്ലാര്‍ക്കും അമ്മയാണെല്ലാര്‍ക്കും
ആദ്യന്തരക്ഷയാം ദിവ്യമന്ത്രം.

പിച്ചവയ്ക്കുന്പോള്‍ ഉണ്ണികളേവരും
രക്ഷകനായ്ക്കാണും അച്ഛനത്രേ
ഇച്ഛിച്ചതൊക്കെയും കൊടുത്തു
സംരക്ഷകഭാരം ചുമക്കുന്ന മാന്യദേഹം

നേരായ മാര്‍ഗ്ഗത്തിലൂടെ നടക്കുവാന്‍
ദീപം തെളിക്കും ഗുരുവരന്മാര്‍
ഭൂമിയില്‍ പ്രത്യക്ഷ മൂര്‍ത്തിരൂപങ്ങളാം
ഈശ്വരരാണെന്നറിഞ്ഞിടേണം

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതാരും
താന്‍പോരിമയേറെയുണ്ടെന്നാലും
നാമായ് നമ്മിലായ് ജീവിതശൃംഖല
ബന്ധിപ്പിച്ചിരിപ്പൂ മയാമയനായ്

മൂന്നുഗുരുക്കന്മാര്‍ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ കവിതയാണിത്. 50 ഓളം കവിതകളും കാട്ടറിവുകളെയും സ്ത്രീജീവിതത്തെയും കുറിച്ച് പ്രബന്ധവും രചിച്ചിട്ടുണ്ട്.
ലക്ഷ്മിക്കുട്ടിയമ്മ ഫോക്ക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപികയുമാണ്. തമിഴും സംസ്കൃതവും അത്യാവശ്യത്തിന് ഇംഗ്ളീഷുമൊക്കെ വഴങ്ങും. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള യ ൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടേതുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തി. പത്മശ്രീ ലഭിക്കുമെന്ന് അറിഞ്ഞിരുന്നില്ലെന്നും തപസ്യ കലാസാഹിത്യവേദിയാണ് ശുപാര്‍ശചെയ്തതെന്നും 1982 മുതല്‍ തപസ്യയുമായി സഹകരിച്ചുപ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും കാടിന്‍റെ മ ുത്തശ്ശി പറയുന്നു. അംഗീകാരങ്ങളില്‍ സന്തോഷമുണ്ട് എന്നാല്‍ അടുത്ത തലമുറയ്ക്ക് അന്യമാകാതെ ഈ കാട്ടറിവുകള്‍ പകര്‍ന്നുകൊടുക്കുന്പോഴാണ് ജീവിതലക്ഷ്യം പൂര്‍ത്തിയാവുകയെന്നും
ഈ അമ്മ പറയുന്നു. വെറുതെ കേട്ടുപോകുന്നവരയല്ല...താന്‍ പകര്‍ന്നുകൊടുക്കുന്നത് പരീക്ഷിച്ചും നിരീക്ഷിച്ചും അറിയാന്‍ മനസ്സുളളവരാണ് യഥാര്‍ത്ഥപിന്‍ഗാമിയാവുകയെന്നും.