Wednesday 22 November 2017

വിവാഹവേദിയില്‍ കുഞ്ഞിന് മുലയൂട്ടുന്ന യുവതിയുടെ ചിത്രം വൈറല്‍

By SUBHALEKSHMI B R.31 Aug, 2017

imran-azhar

കുഞ്ഞിന് വിശന്നാല്‍ അമ്മമാര്‍ പിന്നൊന്നും നോക്കില്ലെന്നതൊക്കെ പഴയകഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്യാമറക്കണ്ണുകളെ (മൊബൈല്‍ തുടങ്ങിയവ) പേടിച്ച് പല അമ്മമാരും പാല്‍ക്കുപ്പിയുമായാണ് യാത്രചെയ്യാറ്. അതല്ലെങ്കില്‍ എന്തും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത് രസിക്കുന്നവരുടെ വിക്രിയക്കോ, വിടന്മാരുടെ
തുറിച്ചുനോട്ടങ്ങള്‍ക്കോ ഇരയാകേണ്ടി വരുമെന്ന് അവര്‍ ഭയക്കുന്നു. എന്നാല്‍ ഇതൊക്കെ അവഗണിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു മാതാവ്.

 

 

 

വിവാഹ ചടങ്ങിനിടെ കുഞ്ഞിന് വിശന്നപ്പോള്‍ മുലയൂട്ടിക്കൊണ്ടാണ് ബ്രസീലുകാരിയായ ഡാനിയെല്ളി കത്സ്യു എന്ന ഇരുപത്തിനാലുകാരി വാര്‍ത്തകളില്‍ നിറഞ്ഞത്. തന്‍റെ കുഞ്ഞിന് ഡാനിയെല്ലി മുലയൂട്ടുന്പോള്‍ വരനും കുഞ്ഞിന്‍റെ പിതാവുമായ കാലെ റിയോയും(26) അരികിലുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതിയാണ് ഈ അപൂര്‍വ്വചിത്രം പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഡാനിയെല്ലയുടെ അനുവാദത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്.

 

 

എവിടെ വെച്ചും, ഏത് സമയത്തും, കുഞ്ഞ് ആവശ്യപ്പെടുന്പോള്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കുകയാണ് ഈ ചിത്രത്തിലൂടെ താന്‍ ലക്ഷമിട്ടതെന്ന് മോണിക്ക പറയുന്നു.