Saturday 20 July 2019




ബൈക്കില്‍ തീ പിടിച്ചത് അറിയാതെ ദമ്പതികളുടെ യാത്ര; രക്ഷകരായത് പോലീസുകാര്‍

By anju.15 Apr, 2019

imran-azhar


ബൈക്കില്‍ തീ പിടിച്ചത് അറിയാതെ സഞ്ചരിച്ച ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. ഉത്തര്‍പ്രദേശിലെ ആഗ്ര എക്സ്പ്രസ് വെയില്‍ വലിയൊരു അപകടം ഒഴിവായത്.

 


ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നിട്ടും ഇരുവരും അറിഞ്ഞിരുന്നില്ല.മൊബൈല്‍ പൊലീസ് കണ്‍ട്രോള്‍ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികളെയും കുട്ടിയേയും രക്ഷിച്ചത്. ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടര്‍ന്നു വിവരം അറിയിക്കുകയായിരുന്നു.

 

https://twitter.com/adityatiwaree/status/1117487994200444928