Wednesday 07 December 2022




ചെക്കൻ വേറെ ട്രാക്കാണ്; പ്രണവിന്റെ പുതിയ വീഡിയോ വൈറൽ

By santhisenanhs.21 Jul, 2022

imran-azhar

 

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന റിയല്‍ ലൈഫ് ചാര്‍ളി എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 

ഒരു പാറയുടെ മുകളിലേക്ക് രക്ഷാകവചങ്ങൾ ഒന്നും ഇല്ലാതെ കയറുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു ഇതിനു പിന്നാലെയാണ് വീഡിയോ ഏറ്റെടുത്ത് ആരാധകരും എത്തിയത്. അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു, ചെക്കൻ വേറെ ട്രാക്കാണ്, എന്നിങ്ങനെയുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്.

 

ഏതാനും നാളുകൾക്ക് മുൻപ് പ്രണവ് മോഹന്‍ലാലിനെ മണാലിയില്‍ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഒരു സഞ്ചാരിയുടെ വിഡിയോയും വൈറലായിരുന്നു. ഇതുകൂടാതെ 2017ൽ തായ്‌ലൻഡിലെ ബൗൾഡ്രിങ് ഗുഹയിൽ കയറുന്ന വീഡിയോ ഒരു ദശലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ചിത്രം ബോക്സ്ഓഫീസിൽ ഇടം നേടുകയും ചെയ്തു.