Sunday 20 January 2019


തമിഴകത്ത് വീണ്ടും സ്റ്റാര്‍വാര്‍

By SUBHALEKSHMI B R.18 Jan, 2018

imran-azhar

"നാലു പേരുക്ക് നല്ലതു സെയ്യണമെന്നാ എന്നാ വേണംന്നാലും സെയ്യലാം".... 1987~ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന മണിരത്നം ചിത്രത്തിലെ കമല്‍ഹാസന്‍റെ ഡയലോഗാണിത്. കുറച്ച ുപേര്‍ക്ക് നല്ലതുചെയ്യണമെന്ന് തീരുമാനിച്ചാല്‍ അതിന് പരിധിയില്ലെന്ന് സാരം. തമിഴ് സിനിമയിലെ രണ്ട് വിഗ്രഹങ്ങള്‍ കൂടി രാഷ്ട്രീയപ്രവേശം ഉറപ്പാക്കുന്പോള്‍ സാധാരണക്കാരന്‍റെ പ്രത ീക്ഷയും അതാണ്. തിരൈപടനായകര്‍ മക്കള്‍ക്ക് നല്ലതു ചെയ്യുമെന്ന്. സിനിമകളിലെ തീപ്പൊരി കഥാപാത്രങ്ങളെപോലെ നന്മയുടെ പക്ഷം ചേര്‍ന്ന് ഇവര്‍ ദ്രാവിഡരാഷ്ട്രീയത്തിലെ അഴിമത ിക്ക് അറുതിയുണ്ടാക്കുമെന്ന്.

 

രജനീകാന്ത് പുതുവര്‍ഷത്തിപ്പിറവിയോടനുബന്ധിച്ച് തന്‍റെ രാഷ്ട്രീയപ്രവേശനം വിളംബരം ചെയ്തെങ്കിലും കഴിഞ്ഞ ദിവസമാണ് കമല്‍ഹാസ്സന്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്. തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കുമെന്നും തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിക്കഴിഞ്ഞു. കമലിന്‍െറ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ളകളിലും ഉണ്ടാകും. ഇതോടെ ഔദ്യോഗികമായി കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായി. പര്യടനത്തിന്‍റെ ആരംഭത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കുന്നു. തമിഴകരാഷ്ട്രീയത്തില്‍ കുറച്ചുകാലങ്ങളായി നിലനില്‍ക്കുന്ന മാറ്റമില്ളാത്ത അവസ്ഥയെ വെല്ളുവിളിച്ചാണു താന്‍ രംഗത്തിറങ്ങുന്നതെന്നും കമല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

 

 

 

ഒരു സുപ്രഭാതത്തിലുണ്ടായ വെളിപാടിന്‍റെ അടിസ്ഥാനത്തിലല്ല ഉലകനായകന്‍റെ രാഷ്ട്രീയപ്രവേശം. തിരക്കുളള താരമായിരിക്കുന്പോള്‍ തന്നെ തമിഴകരാഷ്ട്രീയത്തെയും ഇന്ത്യന്‍ രാഷ്ട്ര ീയത്തെയും ഗൌരവമായി നോക്കിക്കാണുന്നയാളാണ് അദ്ദേഹം. കമല്‍തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളില്‍ ചിലതിലെങ്കിലും അദ്ദേഹത്തിന്‍റെ രാഷ്ട്രീയവും ദൃശ്യമാണ്. 1954 നവംബര്‍ ഏഴിന് അഭിഭാഷകനും സ്വാതന്ത്യ്രസമര പോരാളിയുമായിരുന്ന ഡി.ശ്രീനിവാസന്‍റെയും രാജലക്ഷ്മിയുടെയും ഏറ്റവും ഇളയമകനായി കമല്‍ഹാസന്‍ ജനിച്ചു. നടനും ന ിര്‍മ്മാതാവുമായ ചാരുഹാസന്‍, നര്‍ത്തകിയായ നളിനി എന്നിവര്‍ സഹോദരങ്ങളാണ്. പരമക്കുടിയിലെ സ്ക്കൂളില്‍ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം മദ്രാസിലേക്ക്. മദ്രാസിലെ പഠനത്തിന ിടെയാണ് സിനിമ മനസ്സില്‍ കയറുന്നത്. അവ്ചി മെയ്യപ്പചെട്ടിയാരുടെ (എവിഎം) ഭാര്യയെ ചികിത്സിക്കാന്‍ പോയ അമ്മയുടെ ഡോക്ടര്‍ സുഹൃത്തിനെ അനുഗമിച്ച കമലിന് ഭാഗ്യമുദിക്കുകയായ ിരുന്നു. എ.മെയ്യപ്പചെട്ടിയാരുടെ മകന്‍ എം.ശരവണന് കമലിനെ ഇഷ്ടപ്പെടുകയും കളത്തൂര്‍ കണ്ണമ്മ എന്ന സിനിമയിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. അന്ന് കമലിന് ആറു വയസ്സായിര ുന്നു. ആദ്യസിനിമയിലെ പ്രകടനത്തിന് രാഷ്ട്രപതിയുടെ സുവര്‍ണ്ണമെഡല്‍ നേടിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സംവിധായകന്‍ വാരണം വിജയ് ആണ് കമലിലെ നടനെ പാകപ്പെടുത്തിയത്. നായകനെന്ന നിലയില്‍ കമല്‍ ശ്രദ്ധേയനായത് കെ.ബാലചന്ദറിന്‍റെ അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. രജനീകാന്തിന്‍റെ ആദ്യ ചിത്രമായിരുന്നു ഇത്. അന്നുമുതലിന്നോളം സൌഹൃദം നിലനിര്‍ത്തിക്കൊണ്ട് അവര്‍ യഥാക്രമം തമിഴകത്തിന്‍റെ ഉലകനായകനും സ്റ്റൈല്‍ മന്നനുമായി വളര്‍ന്നു. ഇപ്പോഴിതാ ദിവസങ്ങളുടെ ഇടവേളയില്‍ തങ്ങളുടെ രാഷ്ട്രീയപ്രവേശവും പ്രഖ്യാപിച്ചുകഴിഞ്ഞു.


രജനീകാന്ത് വിശ്വാസിയാണ്. അദ്ദേഹത്തിന്‍റെ സിനിമകളിലും ആ വിശ്വാസം പലപ്പോഴായി പ്രകടമായിട്ടുണ്ട്. മാത്രമല്ല, ആത്മീയതയിലൂന്നിയ രാഷ്ട്രീയമാകും തന്‍റേതെന്ന് രജനി വ്യക്തമാ
ക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഹൈന്ദവചായ്വുളള പാര്‍ട്ടിയാകും രജനിയുടേതെന്ന് സംശയമില്ല. എന്നാല്‍, കമല്‍ സ്വയംപ്രഖ്യാപിത നിരീശ്വരവാദിയാണ്. അന്‍പേ ശിവം, വിശ്വരൂപം ത ുടങ്ങിയ ചിത്രങ്ങളിലൂടെ ദൈവമുണ്ടോയെന്നതിനെ അദ്ദേഹം പരസ്യമായി ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കമല്‍ഹാസനെന്ന പേരും ഒരു കാലത്ത് വിവാദമായി. പിതാവ് ശ്രീന
ിവാസന്‍ സ്വാതന്ത്യ്രസമരകാലത്തെ തന്‍റെ സഹതടവുകാരനായിരുന്നു യാക്കൂബ് ഹാസന്‍റെ ഓര്‍മ്മയ്ക്കായി മകന്‍റെ പേരിനൊപ്പം ചേര്‍ത്തതാണ് കമല്‍ഹാസനിലെ ഹാസനെന്നായിരുന്നു ക ിംവദന്തി. എന്നാല്‍, ഹാസ്യം എന്ന സംസ്കൃതപദത്തില്‍ നിന്നാണ് ഹാസനുണ്ടായതെന്ന് ഒരു രാജ്യാന്തരമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കിയതോടെ ഇതിന് വ ിരാമമായി.

തമിഴകത്ത് ആദ്യമായി ആരാധകസംഘടനയെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുളള സംഘടനയായി പരിവര്‍ത്തനം ചെയ്തത് കമലാണ്. സജീവ രാഷ്ട്രീയപ്രവര്‍ത്തകനാകുമോ എന്ന് വ്യക്തമാക്കുന്നതിനും എത്രയോ മുന്പേ കമല്‍ഹാസന്‍ നാര്‍പനി ഇയക്കം എന്ന തന്‍റെ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മയ്യം എന്ന മാസികയിലൂടെ തന്‍റെ നിലപാടുകള്‍ കമല്‍ തുറന്നെഴുതിയിരുന്നു. തേടി പാപ്പോം വാ എന്ന ആരാധകസംഘടനയിലൂടെ സിനിമ മാത്രമല്ല, രാഷ്ട്രീയവും, ബാലപീഡനവും, കശ്മീര്‍തര്‍ക്കവുമെല്ലാം കമല്‍ ചര്‍ച്ചചെയ്തു. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി ആനന്ദവികടന്‍ എന്ന മാസികയിലൂടെയും മയ്യംവിസില്‍ എന്ന ആപ്ളിക്കേഷനിലൂടെയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ജനവികാരം മനസ്സ ിലാക്കാനാണിതെന്നാണ് കമല്‍ പറഞ്ഞത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മനംമടുത്ത തമിഴ്മക്കള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവാണ് തങ്ങളെ ഈ അരശിയല്‍വാദികളാക്കിയതെന്ന് കമലും രജനിയും പറയാതെ
പറഞ്ഞു കഴിഞ്ഞു. ആര് രാഷ്ട്രീയത്തില്‍ വന്നാലും അത് ജനസേവനം മാത്രം ലക്ഷ്യമിട്ടായിരിക്കണമെന്നാണ് മദ്രാസ് മൊസാര്‍ട്ട് എ.ആര്‍.റഹ്മാന്‍ പ്രതികരിച്ചത്. താരാരാധന വോട്ടായി മാറ
ില്ലെന്നാണ് എതിരാളികളുടെ വാദം. പക്ഷേ, തിരൈപടനായകരില്‍ നിന്ന് തമിഴകത്തിന്‍റെ മക്കള്‍ ചെറിയ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അഴിമതിയില്ലാത്ത മണ്ണും അമൈതിയുളള വാഴ്വും.