Thursday 24 August 2017

ലളിതം സുന്ദരം: സൂര്യാകൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹക്ഷണക്കത്ത് കാണൂ.....

By Subha Lekshmi B R.15 Apr, 2017

imran-azhar


സൂര്യകൃഷ്ണമൂര്‍ത്തി മികച്ച പ്രതിഭ മാത്രമല്ല, നല്ല മനുഷ്യന്‍ കൂടിയാണ്. ഓരോ തവണയും അദ്ദേഹം അത് തന്‍റെ പ്രവൃത്തികളിലൂടെ തെളിയിക്കുന്നു. ഇതാ അദ്ദേഹത്തിന്‍റെ മകളുടെ വിവാഹം നടത്തുന്ന രീതിയിലും ആ നല്ല മനസ്സിന്‍റെ വലിപ്പം ദൃശ്യമാണ്. ക്ഷണക്കത്ത് ഇങ്ങനെ:

എന്‍റെ മകള്‍ സീത യുടെ വിവാഹമാണ് ..അവളോടൊപ്പം സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ട്രയിനിംഗില്‍ കൂടെയുള്ള ചന്ദന്‍ കുമാര്‍ ആണ് വരന്‍.. ബീഹാറിലെ വൈശാലി ജില്ളയില്‍ ഹാജിപൂരിലെ ഒരു പുരാതന രാജ്പുട്ട് കുടുംബത്തിലെ ഡോ.മധുസൂദന്‍ സിംഗിന്‍െറയും പ്രിയാ സിംഗിന്‍െറയും മകന്‍ ...
പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുവാന്‍ രണ്ടുകുടുംബങ്ങളും ഒന്നിച്ചുസമ്മതം നല്‍കുകയാണ്.

 

സീതയുടെ വിവാഹത്തിനു വലിയ കല്യാണമണ്ഡപവും കമാനവും ആര്‍ഭാടവും സ്വര്‍ണ്ണവും സ്ത്രീധനവും വിരുന്നു സല്‍ക്കാരങ്ങളും എല്ളാം ഒഴിവാക്കി ഒരു ലളിതമായ ചടങ്ങ് മതി എന്നത് എന്‍െറ എക്കാലത്തെയും ആഗ്രഹമായിരുന്നു ..എന്‍െറ ഭാര്യ രാജിയുടെയും മകന്‍ ലകഷ്മണിന്‍െറയും പൂര്‍ണ സമ്മതം കൂടിയായപ്പോള്‍ ധൈര്യമായി ..എന്‍െറ വീട്ടിലെ ചെറിയപൂജാമുറിയില്‍ വച്ച് അവര്‍ വിവാഹിതരാകും .

ഏതൊരു പിതാവിനെയും പോലെ മകളുടെ കല്യാണ ചിലവുകള്‍ക്കായി വര്‍ഷങ്ങളായി സ്വരൂപിച്ച തുക 20 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത 4 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചിലവ ുകള്‍ക്കായി മാറ്റിവയ്ക്കുന്നു ..
ഞാന്‍ പഠിച്ച മോഡല്‍ സ്കൂളിലേയും പ്രീഡിഗ്രിക്കു പഠിച്ച ഗവണ്‍െമന്‍റ് ആര്‍ട്ട്സ്കോളേജിലേയും ടി.കെ.എം .എന്‍ജിനിയറിംഗ് കോളേജിലേയും പ്രിന്‍സിപ്പല്‍മാരെ ഈ തുക വിവാഹത്ത ിനു മുന്‍പ് ഏല്പിക്കും..

 

മേയ് 13 , 14 , 15 തീയതികളില്‍ സീതയും ചന്ദനും ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകും .. താങ്കളുടെ സൌകര്യമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം (രാവിലെ 9 മുതല്‍ 12~30 വരെയും വൈകിട്ട് 4 .30 മുതല്‍ 9.30 വരെയും) കുടുംബത്തോടെ വീട്ടില്‍ വന്നു കുട്ടികളെ അനുഗ്രഹിക്കണം .. സമ്മാനമൊന്നും കൊണ്ടു വരരുത് .. രണ്ടു കൈയും തലയില്‍ വച്ച് മക്കളെ അനുഗ്രഹിച്ചാല്‍ മാത്രം മതി ..

 

എന്നെ ഏറെ സ്നേഹിക്കുന്ന താങ്കള്‍ വീട്ടിലെഎല്ളാവരെയും കൂട്ടി തീര്‍ച്ചയായും വരണം...വിവാഹത്തിന്‍െറ സന്തോഷം പൂര്‍ത്തിയാകാന്‍ താങ്കളുടെ സാന്നിദ്ധ്യം കൂടിയേ തീരൂ ..
വരണം ...
ഞങ്ങള്‍ കാത്തിരിക്കും ..
സൂര്യാ കൃഷ്ണമൂര്‍ത്തി