Monday 19 November 2018


ആര്‍ത്തവ വേദയെന്ന് കരുതി; ആശുപത്രിയിലെത്തിയ യുവതിക്ക് രണ്ട് മണിക്കൂറിനകം പ്രസവം

By Anju N P.07 Mar, 2018

imran-azhar

 

ന്യൂകാസ്റ്റില്‍: ശാസ്ത്രലോകത്തിന് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് 21 കാരിയായ കര്‍ലോട്ട് തോംസണ്‍ എന്ന യുവതി. സംഗതി മറ്റൊന്നുമല്ല കര്‍ലോട്ട് ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് യുവതി. അതിലിത്ര അതിശയപ്പെടാനെന്തെന്ന് ചിന്തിക്കും. താന്‍ ഗര്‍ഭിണിയാണെന്ന് യുവതി അറിഞ്ഞത് പ്രസവത്തിന് ഏതാനും രണ്ട് മൂന്ന് മണിക്കൂര്‍ മുമ്പാണ്. ഗര്‍ഭിണിയുടെ യാതൊരു ശാരീരിക മാറ്റവും യുവതിക്ക് ഉണ്ടായിരുന്നുമില്ല.
പതിവു പോലെ തന്നെ ആര്‍ത്തവവും കാര്‍ലോട്ടിനുണ്ടായിരുന്നു. വയറും വലുതായിരുന്നില്ല. എന്നിട്ടും യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

 

പ്രതന്റെ വയര്‍ ഫ്‌ലാറ്റാണ് സാധാരണായായുള്ള ആര്‍ത്തവവും ഉണ്ടായിരുന്നു. എന്നിട്ടും താന്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അവര്‍ പറയുന്നു.

 

ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസത്രങ്ങളാണ് കര്‍ലട്ട് ധരിച്ചിരുന്നത്. ഇതിനാലാവും തനിക്ക് വയറു വേദനയെന്നാണ് കരുതിയത്. വേദന അധികമായപ്പോള്‍ പാരസെറ്റമോള്‍ ഗുളിക കഴിക്കുകയും ചെയ്തു. എന്നിട്ടും കുറവില്ലാതെ വന്നതോടെ ടാക്‌സി പിടിച്ച് യുവതി ആശുപത്രിയില്‍ പോവുകയായിരുന്നു.

 

ആര്‍ത്തവത്തിന് തൊട്ടടുത്ത ദിനമായിരുന്നതിനാല്‍ അതിന്റെ പ്രശ്‌നമായിരിക്കുമെന്ന് കരുതി. എന്നാല്‍ കഠിനമായ വേദനകൊണ്ട് പുളഞ്ഞ കര്‍ലോട്ടിനോട് പ്രസവശുശ്രൂഷികയുടെ സഹായം വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് കേട്ട് താന്‍ അത്ഭുതപ്പെട്ടെന്ന് യുവതി പറയുന്നു. തുടര്‍ന്നാണ് ഗര്‍ഭഭം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ലോട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

 

ഇത്തരത്തിലുള്ള ഒരു പ്രസവമായിരുന്നതിനാല്‍ കുഞ്ഞിന് എന്തെങ്കിലും കുഴപ്പങ്ങള്‍ സംഭവിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കുഞ്ഞിന് യാതൊരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും യുവതി പറയുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരു ഒരുക്കവും താനെടുത്തിരുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഞെട്ടലോടെയാണെന്നും യുവതി പറഞ്ഞു.