Sunday 22 September 2019




തൂണില്‍ ചാരിയിരുന്ന് ഫോണ്‍ ചെയ്തു കൊണ്ടിരിക്കെ തൂൺ ഒടിഞ്ഞ് യുവാവ് കിണറ്റിൽ വീണു; അഗ്നിശമന സേന രക്ഷപ്പെടുത്തി

By Online Desk .05 Jul, 2019

imran-azhar

 

 

വെഞ്ഞാറമൂട്: കിണറ്റില്‍ കുടങ്ങിയ യുവാവിനെ അഗ്‌നി ശമന സേന രക്ഷപ്പെടുത്തി. കൊഞ്ചിറ ആലമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപ്(38)ആണ് കിണറ്റില്‍ അകപ്പെട്ടത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടുവളപ്പിലെ കിണറ്റിന്റെ തൂണില്‍ ചാരിയിരുന്ന് ഫോണ്‍ ചെയ്തു കൊണ്ടിരിക്കെ തൂണ് ഒടിയുകയും അതിനോടൊപ്പം കിണറ്റില്‍ പതിക്കുകയുമായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്നു. വെള്ളിയാഴ്ച 10 മണിയോടെ കിണറ്റിനു സമീപത്തു കൂടെ പോയ ഒരാള്‍ എന്തോ ശബ്ദം കേട്ട് സംശയം തോന്നി കിണറ്റില്‍ നോക്കിയപ്പോള്‍ തൊടിയില്‍ പിടിച്ച് നില്‍ക്കുന്ന ഒരാളെ കാണുകയും നാട്ടുകാരെ അറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ സ്ഥലത്തെത്തി യുവാവിനെ കിണറ്റില്‍ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് നെടുമങ്ങാട് അഗ്‌നി ശമന സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി യുവാവിനെ കരക്കെടുക്കുകയായിരുന്നു.