Saturday 18 November 2017

അവര്‍ അവരെ കണ്ടെത്തി; ആരവും സുകന്യയും വിവാഹിതരാകുന്നു

By webdesk.21 Aug, 2017

imran-azhar

പെണ്‍കുട്ടിയെന്ന ലേബലില്‍ നിന്ന് പുരുഷനായി മാറിയ ആരവും ആണ്‍കുട്ടിയെന്ന ലേബലില്‍ നിന്ന് സ്ത്രീയായി മാറിയ സുകന്യയും വിവാഹിതരാകുന്നു. അവര്‍ സ്വയം തിരിച്ചറിഞ്ഞ് അവരവരുടെ മനസ്സിനനുസരിച്ച് ശരീരത്തെയും മാറ്റിയെടുത്തതോടെയാണ് വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹിതരാകാന്‍ തീരുമാനിച്ചത്.

 

സ്ത്രീയുടെ ശരീരവും പുരുഷന്‍റെ മനസ്സുമായി ജീവിച്ചയാളാണ് ആരവ് അപ്പുക്കുട്ടന്‍. ബിന്ദുവെന്നായിരുന്നു പേര്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമാണ് ആരവ് എന്ന പേര് സ്വീകരിച്ചത്. അച്ഛനമ്മമാര്‍ ചെറുപ്പത്തിലേ മരിച്ചു. 13~ാം വയസ്സില്‍ തന്നെ തനിക്ക് പുരുഷന്‍റെ മനസ്സാണെന്ന് തിരിച്ചറിഞ്ഞുവെന്ന് ആരവ് പറയുന്നു. പിന്നീട് മുംബയിലേക്ക് പോയി. അവിടെ നിന്ന് ദുബായിലേക്കും. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പണംകണ്ടെത്താനാണ് ദുബായിലെത്തിയത്.

 

 

 

ചന്ദുവെന്ന സുകന്യ കൃഷ്ണന്‍റെ കഥയും ഏറെക്കുറെ ഇതുപോലെ തന്നെ. ആണ്‍കുട്ടിയായി വളര്‍ന്നു. പിന്നീടെപ്പോഴോ തന്‍റെ ഉളളിലെ സ്ത്രീമനസ്സിനെ തിരിച്ചറിഞ്ഞു. പക്ഷേ, വീട്ടുകാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ള. അവര്‍ സുകന്യയെ ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാനും അവര്‍ക്കൊപ്പം കളിക്കാനുമൊക്കെ നിര്‍ബന്ധിച്ചു. 12 വയസ്സുമുതല്‍ 18 വയസുവരെ കടന്നു പോയ അവസ്ഥകളെ കുറിച്ച് ഓര്‍ക്കാന്‍ പോലും സുകന്യയ്ക്ക് ഇഷ്ടമില്ള. ഹോര്‍മോണ്‍ ചികിത്സയ്ക്കായി വീട്ടുകാര്‍ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. തുടര്‍ന്ന് പരിഹാസവും കുറ്റപ്പെടുത്തലുമായി. 18 വയസ്സായതോടെ ബംഗളുരുവിലേക്ക് പോയി. ഒരു സ്ഥാപനത്തില്‍ വെബ് ഡിസൈനര്‍ ആയി ജോലി ചെയ്ത് കിട്ടിയ പണം സ്വരുക്കൂട്ടിവച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി മുംബയിലെ ആശുപത്രിയിലെത്തിയത്. അവിടെവച്ചാണ് ആരവിനെ കാണുന്നത്. ആ പരിചയം സൌഹൃദത്തിനും പിന്നീട് പ്രണയത്തിനും വഴിമാറി. ഇപ്പോഴിതാ വീട്ടുകാരുടെ അനുഗ്രഹാശ്ശിസുകളോടെ വിവാഹിതരാകാന്‍ പോകുന്നു.

കുട്ടികളുണ്ടാവില്ല എന്നറിയാവുന്നതിനാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്നും ഇവര്‍ പറയുന്നു.