Wednesday 23 August 2017

ഇങ്ങനെയൊരു മകനെ കിട്ടണമെങ്കില്‍....

By Subha Lekshmi B R.16 Jun, 2017

imran-azhar

അതെ, ഇങ്ങനെ ഒരു മകനെ ലഭിക്കാന്‍ പുണ്യം ചെയ്യണം. മറ്റൊരമ്മയ്ക്ക് വേണ്ടി തന്‍റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത്, തന്‍റെ അമ്മയുടെ ബാഗും തൂക്കി നിന്ന് യാത്രചെയ്യുന്നതിനൊപ്പം ഉറങ്ങുന്ന അമ്മയുടെ തല കന്പിയിലിടിക്കാതിരിക്കാന്‍ സ്വന്തം കൈവച്ച് തടുത്തിരിക്കുന്നു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍വൈറലാണ്.

 

ചൈനയിലാണ് സംഭവം. മെട്രോട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ചെറിയ ആണ്‍കുട്ടിയാണ് ട്രെയിനിലെ സീറ്റില്‍ ചാരിയിരുന്നുറങ്ങുന്ന അമ്മയുടെ തല സീറ്റിനു സമീപമുള്ള കന്പിയിലിടിക്കാതിരിക്കാന്‍ അവന്‍ തന്‍െറ കൈകൊണ്ടു തടയൊരുക്കിയത്. മകന്‍െറ കൈ തലയിണയായപ്പോള്‍ ഒന്നുമറിയാതെ അവന്‍െറ അമ്മ ഉറക്കത്തിലാണ്.


ഒരു കുഞ്ഞുമായി ട്രെയിനിലേക്കു കയറി വന്ന മറ്റൊരു അമ്മയ്ക്ക് തന്‍െറ സീറ്റ് ഒഴിഞ്ഞുകൊടുത്തുകൊണ്ടാണ് അവന്‍ അമ്മയ്ക്കരുകില്‍ നിന്ന് അമ്മയുടെ ഉറക്കത്തിന് ഭംഗം വരാതെ കാത്തത്.

 

ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലാണ് ഈ ചിത്രം പ്രചരിച്ചത്. കുട്ടിക്കും അമ്മയ്ക്കുമൊപ്പം ട്രെയിനിലുണ്ടായിരുന്ന സഹയാത്രികരാണ് അവന്‍ ചെയ്ത നന്മയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് ചിത്രം സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തത്.കുട്ടിയുടെ ചിത്രവും തന്‍റെ പ്രവൃത്തിയിലൂടെ അവന്‍ നല്‍കിയ വലിയ സന്ദേശവും കണ്ട വെര്‍ച്വല്‍ ലോകം അവനെ അഭിനന്ദനം കൊണ്ടു മൂടുകയാണ്. വാത്സല്യം തുളുന്പുന്ന കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിലരാകട്ടെ തങ്ങള്‍ക്കു പിറക്കാന്‍ പോകുന്ന പെണ്‍മക്കള്‍ക്കുവേണ്ടി അവനെ വിവാഹം ആലോചിക്കുക കൂടി ചെയ്യുന്നു.

 

ഇരുതോളുകളിലും ബാഗുകളുടെ ഭാരമുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ മറ്റൊരമ്മയ്ക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്ത അവനെപ്പോലെ നല്ള സ്വഭാവമുള്ള ആണ്‍കുഞ്ഞിനെ മകനായി ലഭിക്കണമെന്നാണ് ചിലരുടെയൊക്കെ ആഗ്രഹം.