Saturday 20 October 2018ഈ വിവാഹം നടന്നത് ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍

By sruthy sajeev .14 Dec, 2017

imran-azhar


അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് കഴിഞ്ഞ ദിവസമാണ് വിരുഷ്‌ക വിവാഹം നടന്നത്. ഇരുവരുടെയും വിവാഹ വസ്ത്രം . ആഭരണങ്ങള്‍, എന്തിന് അനുഷ്‌ക തലയില്‍ ചൂടിയ പൂവ് പോലും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച വിഷയമാണ്. കൂട്ടത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്തത് വിവാഹ വേദി ആണ്. ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ ടസ്‌ക്ക
നിയില്‍ വച്ചായിരുന്നു വിവാഹം.

ലോക പ്രശസ്ത മാഗസിനായ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ലോകത്തെ ഏറ്റവും ആഢംബരമായ 20 ടൂറിസ്റ്റ കേന്ദ്രങ്ങളില്‍ പെടുത്തിയിരിക്കുന്ന ഭൂമികയാണിത്. ലോകത്തിലെ സെലിബ്രിറ്റികളില്‍ പ്രമുഖരുടെ വിവാഹം ഇവിടെ നടന്നിട്ടുണ്ട്. അതി സമ്പന്നര്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്കായി ഇവിടെ വച്ച് വിരുന്നും നല്‍കാറുണ്ട്.

 

പ്രമുഖ ഇറ്റാലിയന്‍ നഗരമായ മിലാനില്‍ നിന്ന് നാല് മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന സഞ്ചാരികളുടെ പറുദീസയായ ടസ്‌ക്കനി ബോണ്‍കോവെന്റോയിലെ ബോര്‍ഗോ ഫിനോഷ്യേറ്റോ. ഡിസംബര്‍ 13 വരെ ബോര്‍ഗോ പൂര്‍ണ്ണമായും വിരാടും അനുഷ്‌ക്കയും ബുക്ക് ചെയ്തിരിക്കുകയാണ്. ഏറ്റവും അടുത്ത കുറച്ചുപേര്‍ മാത്രമാണ് ചടങ്ങില്‍ സാക്ഷിയായത്. പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ പുനരാവിഷ്‌ക്കരിക്കപെ്പട്ട അഞ്ച് വില്‌ളകള്‍ വരുന്ന ടസ്‌ക്കനിയിലെ റിസോര്‍ട്ടിലായിരുന്നു ചടങ്ങുകള്‍.

 

 

ബോര്‍ഗോ എന്ന് പറഞ്ഞാല്‍ തന്നെ ഇറ്റാലിയന്‍ഭാഷയില്‍ ഗ്രാമം എന്നാണ്. ഫിനോഷ്യേറ്റോ എന്നാല്‍, പഴത്തോട്ടം എന്നും അര്‍ത്ഥമാക്കുന്നു. 2001ല്‍ ബോര്‍ഗോ വാങ്ങിയ ഇപേ്പാഴത്തെ ഉടമസ്ഥന്‍ അതിനെ പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു. സീനയിലെ സ്‌റ്റേഷനില്‍ നിന്ന് വെറും 34 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ബോര്‍ഗോ ഫിനോഷ്യേറ്റോ. ബിബിയാനോ കാസിലില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ. ഒരു മണിക്കൂര്‍ പോയാല്‍ ഫ്ളോറന്‍സിലും രണ്ടര മണിക്കൂര്‍ സഞ്ചരിച്ചാല്‍ റോമിലും എത്തും.

 

ഇറ്റലിയിലെ വീഞ്ഞുതലസ്ഥാനമായ മൊണ്ടാല്‍സീനോയുടെ വലതു ഭാഗത്താണ് ബോര്‍ഗോ. അനുഷ്‌ക പറഞ്ഞപോലെ വീഞ്ഞുമുറ്റത്ത് വിവാഹം. 800 വര്‍ഷം മുമ്പ് കാന്റര്‍ബറിയില്‍ നിന്ന് റോമിലേക്ക് തീര്‍ത്ഥാടനം നടത്തിയവര്‍ താമസിച്ചിരുന്ന ഫ്രാന്‍സിഗേണ കിടന്നിരുന്നത് ബോര്‍ഗോയിലാണെന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകര്‍, വ്യാപാരികള്‍ തുടങ്ങിയവരെല്‌ളാം ഇവിടം ഉപയോഗിച്ചിരുന്നു. ഇവിടെ നടക്കുന്ന വിവാഹങ്ങള്‍ അസാധാരണങ്ങളുടെ പട്ടികയിലാണ് വരുന്നത്. അതായത് ഒരിക്കലും മറക്കാന്‍ കഴിയാത്തതാകുമെന്നര്‍ത്ഥം.

 


മിക്കവാറും വിവാഹ പാര്‍ട്ടികളെ കൊണ്ട് നിറയാറുള്ള ഇവിടെ വന്നുപോകുന്നവരില്‍ മിക്കതും സെലിബ്രിറ്റികളാണ്. കഴിഞ്ഞ മെയില്‍ ഇവിടെ വെക്കേഷന്‍ ചെലവഴിക്കാന്‍ എത്തിയത് ബാരക് ഒബാമയുടെ കുടുംബമായിരുന്നു. ഫോര്‍ബ്‌സിന്റെ ലോകത്തെ ഏറ്റവും ചെലവേറിയ 20 കേന്ദ്രങ്ങളുടെ പട്ടികയിലുള്ള ഈ ഹോളിഡേ ഡെസ്റ്റിനേഷനില്‍ ഒരു രാത്രിക്ക് ചെലവ് 6,50,000 രൂപ മുതല്‍ 14,00,000 വരെയാണ്. ഫിനോഷ്യേറ്റേ, കോളൂസി, ഫില്‌ളിപ്പി, സാന്താ തെരേസ, ഫെഷെ എന്നിങ്ങനെയാണ് അഞ്ച് വില്‌ളകള്‍. 22 മുറികളിലായി 44 പേരെ സ്വീകരിക്കാന്‍ കഴിയുന്നതാണ് റിസോര്‍ട്ട്.