Saturday 22 September 2018



എന്തുവന്നാലും ഇതോടെ നിര്‍ത്തു; പത്താമതും ഗര്‍ഭിണിയായ അലക്സിസ് പറയുന്നു

By SUBHALEKSHMI B R.03 Jan, 2018

imran-azhar

സ്കോട്ട്ലന്‍റിലെ ആറ് കിടപ്പുമുറികളുളള വീട്ടില്‍ ഒരു പുരുഷ ഫുട്ബോള്‍ ടീമിനുളള ആള്‍ തികയാന്‍ ഇനി ഒരാള്‍ കൂടിയെത്തിയാല്‍ മതി. അതെ ഡേവിഡ് ഉള്‍പ്പെടെ പത്തു ആണുങ്ങളാണ് അവിടെത്തെ അന്തേവാസികള്‍. അല്കിസ് മാത്രമാണ് ഏക സ്ത്രീ. ലൊ േ
ക്കാപൈലറ്റായ ഡേവിഡിനും നഴ്സായ അല്ക്സിസിനും ഒന്‍പത് ആണ്‍കുട്ടികളാണ്. അലക്സിസ് ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയും. പത്താമത്തെ കുട്ടിയോടെ താന്‍ പ്രസവം നിര്‍ത്തുമെന്ന് അല്ക്സിസ് പ്രഖ്യാപിച്ചുകഴിഞ്ഞു.

 

 

1998~ലാണ് ഡേവിഡ് അലക്സിസിനെ കണ്ടുമുട്ടിയത്. 2001~ല്‍ അലക്സിസ് ഗര്‍ഭം ധരിച്ചു. എട്ടുമാസങ്ങള്‍ക്ക് ശേഷം ഇവര്‍ വിവാഹ ിതരായി. കാംപെല്‍ എന്ന് മൂത്തമകന് പേരിട്ടു. ഉടനെ ഗര്‍ഭം ധരിക്കാതിരിക്കാനുളള സംവിധാനങ്ങള്‍ സ്വീകരിച്ചെങ്കിലും അവര്‍ വീണ്ടും ഗര്‍ഭ ിണിയായി . രണ്ടാമന്‍ ഹാരിസണ്‍ ജനിച്ചു. പിന്നീട് ഒന്നര വര്‍ഷത്തെ ഇടവേളകളില്‍ കുഞ്ഞുങ്ങള്‍ ജനിച്ചു. പിറന്നതെല്ലാം ആണ്‍കുട്ടികള്‍. ഹാരിസണിന് ശേഷം കോറി, ലച്ച്ലന്‍, ബ്രോഡി, സെവന്‍, ബ്രാന്‍, സിക്സ്, ഹണ്ടര്‍, ഫോര്‍, മാക്, ത്രീ ഏറ്റവും ഇളയത് 14 മാസം
പ്രായമായ ബ്ളേക്.

 


നാട്ടുകാര്‍ പറയുന്നത് പെണ്‍കുഞ്ഞിന് വേണ്ടിയാണ് അലക്സിസ് പ്രസവം തുടരുന്നതെന്നാണ്. എന്നാല്‍ , ആണായാലും പെണ്ണായാലും തനിക്ക് ഒരുപോലെയാണെന്നും. തന്‍റെ ചുണക്കുട്ടികളില്‍ താന്‍ സന്തുഷ്ടയാണെന്നും അലക്സിസ് പറയുന്നു.

 

മൂത്തമകന്‍ കാംപെല്ലിന് ഇപ്പോള്‍ 15 വയസ്സായിരിക്കുന്നു. എന്തായാലും പത്താമത്തെ പ്രസവത്തോടെ നിര്‍ത്തുമെന്ന കാര്യം തങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞെന്നും ദന്പതികള്‍ പറയുന്നു.