Monday 27 January 2020




ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം (വീഡിയോ)

By Sooraj Surendran .06 Jan, 2020

imran-azhar

 

 

മോണ്‍ട്രിയാല്‍: പറന്നുയർന്ന വിമാനത്തിൽ നിന്നും നിമിഷങ്ങൾക്കകം പിൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചു. കാനഡയില്‍ നിന്ന് ബഗോവിലയിലേക്ക് പുറപ്പെട്ട എയര്‍ കാനഡ എക്‌സ്പ്രസിന്റെ 8-300 വിമാനത്തിന്റെ ടയറാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം ഊരിത്തെറിച്ചത്. വിമാനത്തിലെ യാത്രക്കാരനാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടത്. മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്ലാണ് സംഭവം നടന്നത്. ഇടത് ഭാഗത്തെ ലാൻഡിംഗ് ഗിയറിലെ രണ്ട് ചക്രങ്ങളില്‍ ഒന്നാണ് ഊരിത്തെറിച്ചത്. '2020 നന്നായി തുടങ്ങാനായി' എന്ന കുറിപ്പോടെയാണ് യാത്രക്കാരൻ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഭവത്തെ തുടർന്ന് വിമാനം മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ്.

 

Bon bah là j’suis actuellement dans un avion qui vient de perdre une roue...
2020 commence plutôt bien 🤔
pic.twitter.com/eZhbOJqIQr

— Tom (@caf_tom) January 3, 2020 " target="_blank">