Tuesday 22 May 2018

നീലച്ചിത്ര നായിക വീണ്ടും വരനെ തേടുന്നു; പക്ഷെ കണ്ടീഷനുണ്ട്

By Anju N P.07 Mar, 2018

imran-azhar

 

അമേരിക്ക: നീലച്ചിത്രങ്ങളിലൂടെ ലോകമെങ്ങും പ്രസിദ്ധയായ തായ് സുന്ദരി വീണ്ടും വരനെ തേടുകയാണ്. നോങ് നാറ്റ് എന്ന നീലച്ചിത്ര താരമാണ് രണ്ടാമതും തനിക്ക് വരനെ തേടുന്നത്. ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കന്‍ ധനാഢ്യനെ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ താരത്തിന് 72കാരനുമൊത്തുള്ള ജീവിതം മടുത്തിരിക്കുകയാണ്. അതിനാല്‍ പുതിയ വരാനായുള്ള തിരച്ചിലിലാണ് ഈ സുന്ദരി.. ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണ് പക്ഷെ വരന്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി വരണം.

 


2012ലാണ് താരം 72കാരനായ ബിസിനസുകാരനെ വിവാഹം ചെയ്തത്. ശേഷം ബുദ്ധമതം സ്വീകരിക്കുകയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് യാത്രപറയുകയായിരുന്നു. എന്നാല്‍ താരത്തിന്റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി താരം പറഞ്ഞിരുന്നത്.

 

എന്നാലിപ്പോള്‍ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണ് താരം. എന്നാല്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരാളെ മാത്രമേ വിവാഹം ചെയ്യൂവെന്ന് നോങ് വ്യക്തമാക്കിയിട്ടുണ്ട്. അത് തെളിയിക്കുന്നതിനാണ് ബാങ്ക് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടുന്നതും.