Friday 07 August 2020
അഷിതയുടെ വചനങ്ങള്‍

By online desk.29 Apr, 2019

imran-azhar

 

 


അഷിതയെ വളരെ ചെറുപ്പത്തിലേതന്നെ വായിച്ചിരുന്നു . പറയാന്‍ കഴിയാത്ത ഒരു അടുപ്പം ആ എഴുത്തിനോട് എനിക്കുണ്ടായിരുന്നു . എന്റെ ഹൃദയവുമായി അത് ചേര്‍ന്ന് നിന്നു . അഷിതയെ ഞാന്‍ തെരെഞ്ഞ് പിടിച്ചു വായിച്ചു. ഞാന്‍ കവയിത്രി റോസ്‌മേരിയില്‍ നിന്നു ഫോൺ നമ്പര്‍ വാങ്ങി വിളിച്ചു. ഒരുപാട് നേരം സംസാരിച്ചു. ഞാന്‍ തിരുവനന്തപുരത്ത് ശാസ്തമംഗലത്താണ് താമസം. ശാന്തന്‍ വരണം സംസാരിക്കണം, എന്നു പറഞ്ഞു. ആത്മിയത സ്ഫുരിക്കുന്ന വാക്കുകളില്‍ എന്റെ ഹൃദയം സമാധാനം അനുഭവിച്ചു.

 

ഒരു ദിവസം അഷിത വിളിച്ചു ഞാന്‍ കാന്‍സര്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് വിദഗ്ധാഭിപ്രായം വേണം. എന്റെ ഭര്‍ത്താവ് രാമന്‍കുട്ടി റിപ്പോര്‍ട്ടുകളുമായി വരും. ആര്‍.സി.സി യിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് അവരുടെ അഭിപ്രായം അറിയിക്കണം. എഴുത്തില്‍ ആത്മീയാനുഭവങ്ങള്‍ നിറഞ്ഞുനിന്ന അഷിതയോട് ഞാന്‍ എന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. നല്ല അനുഭവങ്ങളാണ്, അപുര്‍വ്വമായേ അത് ലഭിക്കൂ, എന്ന് അഷിത എന്നോട് പറഞ്ഞു. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സാധനമായി അതിനെ കാത്തുസുക്ഷിക്കുക. അന്വേഷികള്‍ക്ക് ദൈവം അഥവാ ഗുരു വഴികാട്ടിക്കൊടുക്കുവാന്‍ കാണിച്ചു തരുന്ന ചില ബോധ്യപ്പെടുത്തലുകളാണത്. അതിന്റെ കരുത്തില്‍ മുറേുക എന്ന് പറഞ്ഞു.

 

അഷിത കാട്ടിത്തന്ന കണ്ണാടി എന്റെ ഹൃദയത്തില്‍ ശതകോടി ബിംബങ്ങളായ് പ്രതിഫലിച്ചു. സത്യത്തിലേക്കുള്ള ഒരു ദിശാസൂചി. ശ്രദ്ധയോടെ ഒരു ബിന്ദുവിനെ കേന്ദ്രീകരിച്ചുള്ള യാത്ര. ഗുരു പറയുംപോലെ എപ്പോള്‍ വേണമെങ്കിലും സമനിലതെറ്റി മുറിവേറ്റു വീഴാവുന്ന മൂര്‍ച്ഛയുള്ള വായ്ത്തലയില്‍ കൂടിയുള്ള യാത്ര. വാരിക്കൂഴില്‍ വീണ ആനയെപ്പോലെ തിരികെ കയറാന്‍ ശ്രമിക്കുക. യാത്ര തുടരുക. അഷിത പറഞ്ഞു.

 

ശാന്തന്‍ ഞാന്‍ വിവര്‍ത്തനം ചെയ്ത കഡത്തില്‍ നിന്നുള്ള വചനംകവിതകള്‍ 'ശിവേന സഹനര്‍ത്തനം' വായിച്ചിട്ടുണ്ടോ ? അതു വായിക്കണം. ആ പുസ്തകം അഷിത എനിക്കയച്ചു തന്നു . ഒറ്റയിരുപ്പിന് ആ പുസ്തകം ഞാന്‍ വായിച്ചു തീര്‍ത്തു. ഭക്തി കൊണ്ടു ഞാന്‍ കരഞ്ഞു. കന്നഡഭാഷയില്‍ ഛന്ദോബദ്ധമല്ലാതെ രചിക്കപ്പെട്ട ഭക്തി കവിതകളാണ് വചനം കവിതകള്‍. വീരശൈവ മതാനുയായികളായ കവികളാണ് വചന കവികള്‍. ഇഷ്ടദേവനായ ശിവനോടുള്ള തീവ്രമായ ആത്മബന്ധം സ്ഫൂരിക്കുന്ന ഉജ്ജ്വല കവിതകളാണവ. ഹൃദയത്തിന്റെ ആന്തരാളങ്ങളില്‍ നിന്നും പൊട്ടി പുറപ്പെട്ട അഗാധവും അനന്തവുമായ ഭക്തിയുടെ ബഹിര്‍സ്ഫുരണങ്ങളാണ്. മതാചാരങ്ങള്‍ക്കും, അനുഷ്ടാനങ്ങള്‍ക്കും നേരേ ഈ കവികള്‍ കലഹിക്കുന്നു . വചനകാരന്മാര്‍ക്ക് മതമന്നാല്‍ ഒരുത്സവമോ ആഘോഷമോ ഓര്‍മ്മയോ ഉപര്‍ഭാഗമോ ആത്മാനുഷ്ടാനമോ ഒന്നുമല്ല. അത് കേവലം നിത്യവര്‍ത്തമാനത്തിന്റെ അനുഭവമാണ്. വൃത്തമോ താളമോ വചനംകവിതയില്‍ പ്രതീക്ഷിക്കേണ്ട. ഈശ്വരപ്രേമത്തിന് എത്ര വൈവിധ്യമുണ്ടോ അത്രയും വചനം കവിതയുടെ ഭാഷയിലുമുണ്ട്. സ്ഥാവരമായ എല്ലാറ്റിനെയും വചനം കവികള്‍ നിഷേധിക്കുന്നു . ഒരു വചനം പാടുമ്പോള്‍ വചനകാരന്‍ പാടുകയല്ല. ദൈവം അയാളിലൂടെ പാടുകയത്രേ.

 

എ.ഡി. പത്തും പന്ത്രണ്ടും ശതകത്തിനിടയ്ക്കുള്ള കാലത്താണ് വചനംകവിതകള്‍ പൂത്തുലഞ്ഞത്. അതിനുമുമ്പും അതിന് ശേഷവും വചനം കവിതകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവയിലൊന്നും പോലും ഈ കാലഘട്ടത്തിലെ വചനം കവിതകളുടെ രചനയുടെ അടുത്തു വരില്ല. മേല്‍പ്പറഞ്ഞ കാലഘട്ടത്തിലെ നാലു പ്രമുഖകവികളായ ബസവണ്ണ, ദാസിമയ്യ, മഹാദേവി അക്ക, അലമപ്രഭു എന്നിവരുടെ വചനംകവിതകളുടെ സ്വതന്ത്ര തര്‍ജ്ജമയാണ് ശിവേന സഹനര്‍ത്തനത്തിലൂണ്ടായിരുന്നത്. അപചയം സംഭവിച്ച സാമൂഹ്യമതാചാരങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുവയാണ് വചനംകവിതകള്‍ മിസ്റ്റിസിസത്തിലെ ആത്മ സംഘര്‍ഷങ്ങളുടെയും ആത്മ നിര്‍വൃതിയുടെയും കണ്ണാടികൂടിയാണ് ഇവ. ഒരു ജ്ഞാനസമൃദ്ധ വിരുന്നാണ് അഷിത ഈ പുസ്തകത്തിലൂടെ നമുക്ക് വിവര്‍ത്തനം ചെയ്തു തന്നത്.

 

അഷിതയെ ഓര്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരിക അക്കമഹാദേവിയെയാണ്. വചന കവിതകളില്‍ ഏറ്റവും കാവ്യാത്മകമായതും ഹൃദയസ്പര്‍ശിയായതും അക്കയുടെ വചനംകവിതകളാണ്. മറ്റുള്ള വചനംകവികളെ അപേക്ഷിച്ച് അക്കയുടെ സംഘര്‍ഷം തന്റെ ചുറ്റുപാടുകളോടും സ്ത്രീ ശരീരത്തോടും ഒരു പ്രത്യേക സ്ഥലകാലത്തില്‍ കുടുങ്ങിപ്പോകുന്ന മനുഷ്യാവസ്ഥയോടും ആയിരുന്നു . അഷിതയുടെ ജീവിതവും എഴുത്തും അതുതയൊയിരുു. പുറമേ ചിരിയും അകം പൊള്ളു കരച്ചിലുമായിരുു അഷിത. എഴുതിയാല്‍ ഭ്രാന്തു വരുമെ് പറഞ്ഞ് മുറിയില്‍ പൂട്ടിയിട്ടു . അച്ഛനുമമ്മയും ഉപേക്ഷിക്കാന്‍ ശ്രമിച്ചു. അവര്‍ ഒറ്റപ്പെടുത്തി. ഒരു സ്ത്രീയായി ജനിച്ചതിനാല്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും ഒറ്റപ്പെടുത്തലുകളും ആ തൂലികയെ കരുത്തുറ്റതാക്കി. അഷിതയുടെ ഓരോ വരികളിലും ഹൃദയം തകര്‍ക്കുന്ന കണ്ണീരുണ്ടായിരുന്നു .

 

ബസവണ്ണയുടെയും അല്ലമപ്രഭുവിന്റെയും സമകാലീനയായിരുന്നു അക്കമഹാദേവി. ജന്മസ്ഥലത്തെ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ മല്ലികാര്‍ജ്ജുന രൂപത്തിലായിരുന്നു ചെന്ന മല്ലികാര്‍ജ്ജുനനുമായി അക്ക പ്രണയത്തിലാവുകയും സകലവചനങ്ങളും ചെന്ന മല്ലികാര്‍ജ്ജുനനെ സംബോധന ചെയ്തു രചിക്കുകയും ചെയ്തു. ശിവനുമായി ദൃഡാനുരാഗത്തിലായിരുന്നുവെങ്കിലും പലരും അക്കയോട് വിവാഹാഭ്യര്‍ത്ഥനയുമായി വരികയുണ്ടായി. കൗശികനെ രാജാവ് ഒരിക്കല്‍ അക്കയെ വിവാഹേ കഴിക്കുവാന്‍ മാതാപിതാക്കളെ സമീപിച്ചു. നിരീശ്വരവാദിയായ രാജാവ് അക്കയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ചു. ശിവനില്‍ മാത്രം അനുരക്തയായിരു അക്കയെ രാജാവ് ബലം പ്രയോഗിച്ച് കീഴപ്പെടുത്താന്‍ ശ്രമിച്ചു. അക്ക എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുകയാണ് ചെയ്തത്. പുരുഷന്മാരോടുള്ള ഉപേക്ഷ വ്യക്തമാക്കി അവര്‍ വസ്ത്രംപോലും ഉപേക്ഷിച്ച് തലമുടികൊണ്ട് നഗ്നതമറച്ചു നടിരുതായും രേഖപ്പെടുത്തിയിട്ടുണ്ട്. ചെമല്ലികാര്‍ജ്ജുനനോടുള്ള പ്രേമത്തില്‍ ഉച്ചത്തയായ അക്ക ശ്രീശൈലത്തില്‍ വെച്ച് ചെമല്ലികാര്‍ജ്ജുനനെ സാഷാത്ക്കരിച്ചു. ഹ്രസ്വമായ ഒരു കാലയളവുമാത്രമേ അക്ക ശരീരത്തില്‍ ഇരുുള്ളൂ. തന്റെ ഇരുപതുകളിലെത്തിയപ്പോഴേക്കും അവര്‍ ശരീരം വെടിഞ്ഞ് പ്രിയമല്ലികാര്‍ജ്ജുനനുമായി എന്നേക്കേും ഒന്നാ യിത്തീര്‍ന്നു വചനംകവിതകള്‍ മലയാളിക്ക് സമ്മാനിച്ചതിലൂടെ അഗാധമായ ഭക്തിയുടെ കണ്ണൂനീരാഴം കാട്ടിത്തന്നു , അഷിത.