Wednesday 12 December 2018


ബാങ്കോക്കില്‍ കടുവകള്‍ക്കൊപ്പം കണ്ണന്താനവും ഭാര്യയും; എന്തൊരു റിലാക്‌സേഷനെന്ന് കണ്ണന്താനം

By Anju N P.31 Jan, 2018

imran-azhar

 


സൈബറിടത്തില്‍ നേരത്തെത്തന്നെ വൈറലാണ് അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും. ഇപ്പോഴിതാ കടുവക്കുട്ടിയെ മടിയിലിരുത്തി കുപ്പിപ്പാല്‍ നല്‍കുന്ന ചിത്രവുമായി വീണ്ടും വന്നിരിക്കുകയാണ് ഇരുവരും.ബാങ്കോക്കില്‍ കടുവകള്‍ക്കൊപ്പം, എന്തൊരു റിലാക്‌സേഷന്‍'' എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.

 

ബാങ്കോക്കിലെ ശ്രീചര കടുവ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കണ്ണന്താനവും ഭാര്യ ഷീലയും. പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് കടുവകളുമായി അടുത്തിടപഴകാനും ആഹാരം നല്‍കുവാനുമുള്ള അവസരങ്ങള്‍ ഒരുക്കാറുണ്ട്. പാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ കണ്ണന്താനത്തിനും അങ്ങനെയൊരു അവസരം കിട്ടി.

 

പാര്‍ക്ക് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ കണ്ണന്താനം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇന്ത്യ-ആസിയാന്‍ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു കണ്ണന്താനം ബാങ്കോക്കിലെത്തിയത്.