By sisira.05 Feb, 2021
നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി രംഗത്തെത്തി.
നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിക്കാൻ കാരണമായത്.
പാറക്കെട്ടിൽ കണ്ണുകളടച്ചിരിക്കുന്ന ചിത്രത്തിന് ‘മടിറ്റേഷൻ’ എന്നൊരു ക്യാപ്ഷൻ നൽകിക്കൊണ്ട് നടൻ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു.
‘പിഷാരടി… നിങ്ങൾ നമ്മുടെ മഹാസംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി കമന്റ്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ ഈ കമന്റും വലിയ ചർച്ചയായി.