Tuesday 12 December 2017

ബോഡി പോസിറ്റീവ് സ്റ്റാര്‍ :ആഷ്‌ലി സോട്ടോ

By BINDU PP.21 Mar, 2017

imran-azhar

 

 

 

രോഗത്തെ പോലും അതിജീവിച്ച ഒരു സുന്ദരിയുടെ കഥപറയാം ..............ചെറിയ രീതിയിലുള്ള ചർമ്മ രോഗങ്ങൾ പോലും നമ്മളെ അലട്ടുന്ന ഈ കാലഘട്ടത്തിൽ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗത്തെ പോലും അത്ഭുതമാക്കിയ പെൺകുട്ടിയാണ് ആഷ്‌ലി സോട്ടോ. സമൂഹം മുഴുവനും അവളെ പരിഹാസത്തോടെ ഊറ്റുനോക്കിയപ്പോൾ തലകുനിച്ച് നിന്ന ഒരു സമയം ഉണ്ടായിരുന്നു.പന്ത്രണ്ടാം വയസിലുണ്ടായ ഈ ത്വക്ക് രോഗം ആഷ്‌ലിയുടെ ജീവിതത്തെ ചെറുതല്ലാത്ത സങ്കടത്തിലേക്ക് തള്ളിവിട്ടു. കുമ്മായത്തില്‍ കുളിച്ചവള്‍ എന്ന അധിക്ഷേപം കൂട്ടുകാരുടെ ഭാഗത്തുനിന്നുപോലുമുണ്ടായി. പല തരത്തിലും ആളുകള്‍ ആഷ്‌ലിയെ ഒറ്റപ്പെടുത്തി. എന്നാല്‍ ഏതോ ഒരു സമയത്ത് അവളില്‍ കളിയാക്കലുകളെ അതിജീവിക്കണം എന്ന ചിന്തയുണ്ടായി. അതിനായി അവള്‍ പല മാര്‍ഗങ്ങളും പയറ്റി. സ്ലീവ്‌ലെസ്സായ വസ്ത്രം ധരിച്ച് അവള്‍ ആള്‍ക്കൂട്ടത്തിലൂടെ നടപ്പുവരെ തുടങ്ങി. എന്നാലും സമൂഹം അവളെ തുറിച്ച് നോക്കിക്കൊണ്ടേയിരുന്നു.പിന്നെയാണ് ആഷ്‌ലി തന്റെ ശരീരത്തില്‍ ചായം പൂശിത്തുടങ്ങിയത്. തന്റെ ശരീരത്തിലെ നിറമാറ്റം വന്ന ഭാഗങ്ങള്‍ അവള്‍ അടയാളപ്പെടുത്തി. ശരീരത്തില്‍ ഭൂപടം വരച്ച് അവള്‍ രസം കണ്ടു. ധാരാളം ആരാധകരുണ്ടായി. രോഗം വന്നതിനുശേഷം 9 വര്‍ഷങ്ങള്‍ കഴിഞ്ഞ് അവള്‍ സ്വന്തം ശരീരത്തെ ക്യാന്‍വാസാക്കി ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. ആ രോഖത്തെ പോലും സൗന്ദര്യമാക്കി മാറ്റിയ പെൺകുട്ടിഎല്ലാവർക്കും മാതൃകയാണ്....ബോഡി പോസിറ്റീവ് സ്റ്റാര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആഷ്‌ലി അറിയപ്പെടുന്നത്.