Friday 21 July 2017

ആന്ധ്രാപ്രദേശിൽ നാല് കാലുകളുള്ള ആണ്‍കുട്ടി ജനിച്ചു

By BINDU PP.24 Jun, 2017

imran-azhar

 

 

 

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ കാക്കിനാടയ്ക്കടുത്തുള്ള ഗവ. ആശുപത്രിയില്‍ നാല് കാലുകളുള്ള ആണ്‍കുട്ടി ജനിച്ചു. മണ്ഡപേട്ട മണ്ഡലത്തിലെ താപസ്വരം ഗ്രാമത്തിലെ ഇരുപത്തഞ്ചുകാരി മണിയാണ് നാലു കാലുള്ള കുട്ടിക്ക് ജന്മം നല്‍കിയത്. നാലു കാലും വയറില്‍ നിന്നാണ് ആരംഭിക്കുന്നത്. കുട്ടിയെ പ്രത്യേക പരിചരണത്തിനായി എന്‍.ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് കാലുമായി ജനിച്ച്‌ കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ വന്‍ ജനത്തിരക്കായിരുന്നു. പത്ത് ലക്ഷത്തില്‍ ഒരെണ്ണം മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ശിശുരോഗ വിദഗ്ദ്ധനായ മാണിക്ക്യാമ്ബ പറഞ്ഞു.