Friday 17 November 2017

മാറിടം മുറിച്ചുമാറ്റിയ നെഞ്ചുമായി അവള്‍; ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി മരിയാന മില്‍വാര്‍ഡ്‌

By Anju N P.28 Oct, 2017

imran-azhar

 

സ്വന്തം ശരീരത്തില്‍ ബാധിച്ച സ്തനാര്‍ബുദത്തെ മനോദൈര്യം കൊണ്ട് യുദ്ധം നടത്തിയിരിക്കുകയാണ് ബ്രസീലിലെ മരിയാന മില്‍വാര്‍ഡ്. മുലകളില്ലാത്ത തന്റെ മാറിലെ മുറിപ്പാടുകള്‍ ഞാന്‍ ജയിച്ച യുദ്ധത്തിന്റെ ശേഷിപ്പുകളാണെന്ന് കൂടി നിന്ന സദസ്സിന് മുന്നില്‍ മാറിനെ സ്വാതന്ത്രയാക്കി മരിയാന പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുന്നൂറിലധികം പള്ളികളില്‍ ഇതിനകം മാറിടം തുറന്നുകാട്ടി മരിയാന തന്റെ അനുഭവങ്ങള്‍ വിവരിച്ചു കഴിഞ്ഞു.

 

എനിക്ക് സ്തനങ്ങളില്ല, എങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നതിനും ഏപ്പോഴും പ്രതീക്ഷയുണ്ട് എന്നതിനും മറ്റ് സ്്ത്രീകള്‍ക്ക് ഞാന്‍ ഒരു ഉദാഹരണമാണ്- മരിയാന മില്‍വാര്‍ഡ് പറഞ്ഞു.

 

 

രോഗത്തോട് യുദ്ധം ചെയ്ത് മരിയാന ഉയര്‍ത്തിയ ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം എല്ലാ രാജ്യങ്ങള്‍ക്കുമുള്ള ഇന്ന് സന്ദേശമാവുകയാണ്. സ്ത്രീയുടെ ജനനേദ്രിയ ഭാഗങ്ങള്‍ ഭൗതിക ശരീരത്തിന്റെ ജൈവികമായ ഭാഗങ്ങളാണ് എന്ന് മനസിലാക്കിത്തരികയാണ് മരിയാന . ലൈംഗികതയുടെയും ശരീര ശാസ്ത്രത്തിന്റേയും അവബോധം. സ്വന്തം ശരീരങ്ങളില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നിടത്തു നിന്നും ഒരു സ്ത്രീക്ക് മാനസിക സ്വാതന്ത്ര്യം ആരംഭിക്കുന്നുവെന്നും മരിയാന ഓര്‍മ്മിപ്പിക്കുന്നു.