Thursday 27 June 2019




14-ാം വയസ്സില്‍ തുടങ്ങിയ പ്രസവം; ഇപ്പോള്‍ വീട് നിറയെ കുട്ടികള്‍

By anju .10 Dec, 2018

imran-azhar

വീട് നിറയെ കുട്ടികള്‍ വേണമെന്ന് ആഗ്രഹമുള്ളവര്‍ വളരെ കുറവാണ്. കൂടിപ്പോയാല്‍ രണ്ട് കുട്ടികള്‍ മതിയെന്നാണ് മിക്ക ആളുകളും ആഗ്രഹിക്കുന്നത്. എന്നാല്‍, സ്യൂ വിനും ഭര്‍ത്താവ് നോയലിനും വീട് നിറയെ കുട്ടികള്‍ വേണമെന്ന അഭിപ്രായക്കാരാണ്. ആഗ്രഹം പോലെ തന്നെ യുകെയിലെ മോര്‍കെയ്മ്പിലേ പത്ത് മുറികളുള്ള വീട്ടില്‍ ഈ ദമ്പതികള്‍ക്ക് ഇപ്പോള്‍ 21 മക്കളുണ്ട്.


പതിനാലാം വയസിലാണ് സ്യൂ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. മുപ്പത് വയസുള്ള ക്രസ്റ്റഫറാണ് സ്യൂവിന്റെ ആദ്യ കുഞ്ഞ്. ക്രിസ്റ്റഫറിന്റെ പതിനാറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ആന്റിയാവുകയാണ് സ്യൂവിന്റെ 21-ാമത്തെ കുട്ടി ബോണി. രണ്ടോ മൂന്നോ മക്കളാകുമ്പോള്‍ മതിയെന്ന് വയ്ക്കുന്ന ദമ്പതികളോട് ഇവര്‍ക്ക് പറയാനുള്ളത് ഈ ബിഗ് ഫാമിലിയില്‍ തങ്ങളുടെ മക്കളുടെ കളിയിലും ചിരിയിലും കിട്ടുന്ന സന്തോഷത്തെക്കുറിച്ചാണ്. വീട് നിറയെ കുട്ടികള്‍ വേണമെന്നായിരുന്നു ആഗ്രഹം. ഓരോ തവണയും കുട്ടികള്‍ക്ക് അത്ഭുതവും അതിലേറെ സന്തോഷവുമാണ് അടുത്ത കുഞ്ഞിനെ വരവേല്‍ക്കാന്‍. അവരും ഈ ബിഗ് ഫാമിലി ആസ്വദിക്കുന്നുണ്ട്.


രണ്ട് പേരും ബേക്കറി നടത്തിയാണ് ഈ കുട്ടികളെ നോക്കുന്നത്. ദിവസവും കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും എല്ലാം ശ്രമകരമായ ജോലി തന്നെയാണ്. എന്നാല്‍, തങ്ങള്‍ ഇതൊക്കെ ഏറെ ആഘോഷമാക്കിയാണ് ഓരോ ദിവസവും കൊണ്ടുപോകുന്നതെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. പന്ത്രണ്ട് മിനിറ്റോളം നീണ്ടുനിന്ന പ്രസവമായിരുന്നു ബോണിയുടേത്. പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ബോണിയെക്കാണാനും ഓമനിക്കാനുമായി അവര്‍ വരി വരിയായി നില്‍ക്കുന്ന കാഴ്ച മനസിന് സന്തോഷം നല്‍കുന്നതാണ്. റഡ്‌ഫോഡ് കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ഒരേ ശബ്ദത്തില്‍ അവസാനിക്കുന്ന പേര് കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടതായും അവര്‍ പറയുന്നു. എനിക്ക് ഇഷ്ടപ്പെടുന്ന പേര് നോയലിനും നോയലിന് ഇഷ്ടപ്പെടുന്ന പേര് എനിക്കും ഇഷ്ടപ്പെടാറില്ല. ഇനി ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇഷ്ടപ്പെടുന്ന പേര് കുട്ടികള്‍ക്ക് ഇഷ്ടപ്പെടാറില്ല. ഇത്തവണ ഡിന്നറിനായി എല്ലാവരുമായി ഇരുന്നപ്പോഴായിരുന്നു ഇങ്ങനെയൊരു പേര് വന്നത്, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു.


'ഓരോ പ്രസവം കഴിയുമ്പോഴും ഞാന്‍ അവളോട് മതിയാക്കാമോ എന്ന് ചോദിക്കും, പക്ഷേ, പിന്നേയും ഞങ്ങള്‍ അടുത്ത കുട്ടിക്കായി കാത്തിരിക്കും. ഇത്തവണ പ്രസവം കഴിഞ്ഞ് വരുമ്പോള്‍ ആശുപത്രി ജീനക്കാര്‍ അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞെങ്കിലും ഇനി ഞങ്ങള്‍ വരില്ലെന്നാണ് പറഞ്ഞിറങ്ങിയത്. ഇത്തവണ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു.' - നോയല്‍ പറയുന്നു. ഇനി മക്കളുടെയും കൊച്ചുമക്കളുടേയും ഒപ്പമുള്ള ജീവിതം ആഘോഷിക്കാനൊരുങ്ങുകയാണ് ഇരുവരും.