Thursday 14 November 2019




ചായയുടെ വ്യത്യസ്ത രുചിഭേദങ്ങളുമായി ബട്ടണ്‍സ് ആന്‍ഡ് ബ്രൂസ്

By Sooraj Surendran .16 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: പാലും പഞ്ചസാരയും ചേര്‍ത്ത് കടുപ്പത്തിലൊരു ചായ മലയാളിയുടെ പതിവ് ശീലങ്ങളിലൊന്നാണ്. ചായയില്ലാത്തൊരു പ്രഭാതമോ സായാഹ്നമോ മലയാളികള്‍ക്ക് വിരളമായിരിക്കും. ഈ സാഹചര്യത്തിലാണ് മലയാളികള്‍ ഇന്നോളം പരിചയിച്ചു വന്ന സാദാ ചായയില്‍ നിന്നും വ്യത്യസ്തമായി, നമ്മില്‍ പലരും ഇന്നുവരെ ആസ്വദിക്കാത്ത ചായയുടെ വൈവിദ്ധ്യമാര്‍ന്ന രുചിഭേദങ്ങളുമായി തലസ്ഥാന നഗരിയില്‍ ആദ്യമായി ശ്രീലങ്കന്‍ ടീയുടെ ലോഞ്ച്. നഗരത്തിന്റെ സായാഹ്ന സൗന്ദര്യവും, മധുര സംഗീതവും നുകര്‍ന്ന് ചായയുടെ രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലം അന്വേഷിക്കുന്നവര്‍ക്ക് നേരെ ബട്ടണ്‍സ് ആന്‍ഡ് ബ്രൂസിലേക്ക് എത്താം. ഇരുപതിലധികം ഫ്‌ളേവറുകളില്‍ ഇവിടെ ചായ ലഭിക്കും.

 

സിംഗിള്‍ ഫ്‌ളേവേഴ്‌സ്, ആപ്പിള്‍, സിനമണ്‍ ഡേറ്റ്‌സ്, സാഫ്രോണ്‍, ഇവയ്ക്ക് പുറമെ മിക്‌സഡ് ഫ്‌ളേവേഴ്സായ ലെമണ്‍ ഗ്രാസ്, ചെമ്പരത്തി, അശ്വഗന്ധ തുടങ്ങി ശരീരത്തിനും മനസിനും ആരോഗ്യം പ്രധാനം ചെയ്യുന്ന ചായകളും ഇവിടെ ലഭ്യമാണ്. പാല്‍ ഉപയോഗിക്കാതെ തയാറാക്കുന്ന ചായയാണ് ഇവിടുത്തെ പ്രധാന സവിശേഷത.ഫ്രഷ് ഫ്രൂട്ട്‌സ് എയര്‍ ഡ്രൈ ചെയ്താണ് ഇവയില്‍ ഫ്‌ളേവേഴ്സായി ഉപയോഗിക്കുന്നത്. ഗോള്‍ഡന്‍ ടിപ്‌സും, സില്‍വര്‍ ടിപ്‌സുമാണ് ബട്ടണ്‍സ് ആന്‍ഡ് ബ്രൂസിലെ സ്‌പെഷ്യല്‍. സില്‍വര്‍ ടിപ്‌സ് വൈറ്റ് ടീ എന്നാണ് അറിയപ്പെടുന്നത്. ഗോള്‍ഡന്‍ ടീ 350 രൂപയ്ക്കും വൈറ്റ് ടീ 300 രൂപയ്ക്കുമാണ് ലഭിക്കുക. സിംഗിള്‍ ഫ്‌ളേവേറിന് 150 രൂപ മുതലാണ് വില.

 

ചായക്ക് പുറമെ ചിക്കന്‍ ഗ്രില്‍, കിംഗ്ഫിഷ് ഗ്രില്‍, അപ്പം ചിക്കന്‍ സ്റ്റൂ, ഫിഷ് മോളി, എന്നിവയും ഇവിടെ ലഭ്യമാണ്. 'ബട്ടണ്‍സ് ആന്‍ഡ് ബ്രൂസില്‍ വിളമ്പുന്ന എല്ലാ വിഭവങ്ങള്‍ക്കും പിന്നില്‍ ഉടമ മുഹമ്മദ് ഫൈസിന്റെ കൈപ്പുണ്യമുണ്ട്'- ഫൈസിന്റെ സഹോദരി നൂര്‍ജ പറഞ്ഞു.എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുക എന്നതുതന്നെയാണ് സംരംഭകനായ മുഹമ്മദ് ഫൈസിന്റെ ലക്ഷ്യവും.