Tuesday 19 March 2024




നഷ്ടപരിഹാരത്തുകയുമായി ഗള്‍ഫില്‍ നിന്നും കമ്പനി എത്തി; കടല്‍ കടന്നെത്തിയ ആ സന്മനസ്സിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

By anju.14 Jan, 2019

imran-azhar

 

ചെങ്ങന്നൂര്‍ ഗള്‍ഫില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ ആശ്വാസിപ്പിക്കാനും സഹായം നല്‍കാനും നേരിട്ടെത്തിയ കമ്പനി സിഇഒ വാഴ്ത്തുകയാണ് കേരളക്കര. ഗള്‍ഫ് കമ്പനി സിഇഒയായ ഹംബര്‍ട്ട് ലീയുടെ കമ്പനിയിലെ തൊഴിലാളിയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ബിജുവാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ജോലി സ്ഥലത്ത് വെച്ച് മരണമടഞ്ഞത്. മരണശേഷം വളരെ പെട്ടന്നു തന്നെ മൃതദേഹം വീട്ടിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി നടപടികള്‍ സ്വീകരിച്ചതും സഹായങ്ങള്‍ ചെയ്തതും കമ്പനി തന്നെയാണ്.

 

ലീയുടെ കമ്പനിയില്‍ പ്ലമ്പര്‍ ജോലിയായിരുന്നു ബിജുവിന്. കടയിക്കാടെത്തിയ ലീ കുടുംബത്തെ ആശ്വസിപ്പിക്കുകയും കമ്പനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്പനിയും മറ്റ് ജീവനക്കാരും ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്കും ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും കൈമാറിയാണ് ലീ മടങ്ങിയത്. സാജന്‍ ചാക്കോ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.