Sunday 12 July 2020




ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ഓർമ്മയ്ക്കായി തപാൽ സ്റ്റാംപ്

By Sooraj Surendran .02 Nov, 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവിതാംകൂർ ചേരവംശത്തിലെ അമ്പത്തിനാലാമത്തെ[3] മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ഓർമ്മയ്ക്കായി തപാൽ സ്റ്റാംപ്. ക്ഷത്രിയ ക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിൽ സ്റ്റാംപ് പുറത്തിറക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ക്ഷത്രിയ ക്ഷേമ സഭയും, തപാൽ വകുപ്പും ചേർന്ന് മൈ സ്റ്റാംപ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റാംപ് പുറത്തിറക്കുന്നത്. 1949 വരെ തിരുവിതാംകൂർ ഭരിച്ചിരുന്നത് ചിത്തിര തിരുനാൾ ബാലരാമവർമയാണ്.