Sunday 15 December 2019




'പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകില്ലല്ലോ'; ഇതാകണം മനുഷ്യൻ ഇങ്ങനെയാകണം മനുഷ്യൻ; ജനമനസുകളിൽ ഇടംനേടി നൗഷാദ്

By Sooraj Surendran .12 Aug, 2019

imran-azhar

 

 

കൊച്ചി: ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് കടയിലുള്ള മുഴുവൻ വസ്ത്രങ്ങളും നൽകി ജനമനസുകളിൽ ഇടം നേടിയിരിക്കുകയാണ് എറണാകുളത്ത് വഴിയോര കച്ചവടം നടത്തുന്ന നൗഷാദ്. എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് ഞായറാഴ്ച നടൻ രാജേഷ് ശർമയും സംഘവും എറണാകുളത്ത് ബ്രോഡ്‌വേയിൽ വഴിയോര കച്ചവടം നടത്തുന്ന നൗഷാദിന് മുന്നിൽ എത്തുന്നത്. ആവശ്യം അറിയിച്ചപ്പോൾ മറിച്ചൊന്നും ചിന്തിച്ചില്ല. തന്റെ പക്കലുള്ള എല്ലാ തുണികളും ചാക്കിൽ കയറ്റി. മുഴുവൻ വസ്ത്രങ്ങളും വേണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും നൗഷാദ് ചെവിക്കൊള്ളുന്നില്ല. 'നമ്മൾ പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകില്ലല്ലോ' എന്നായിരുന്നു നൗഷാദിന്റെ മറുപടി. നൗഷാദിന്റെ വീഡിയോ രാജേഷ് കുമാർ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടതോടെ നിരവധി പേരാണ് നൗഷാദിന് അഭിനന്ദനം അറിയിച്ച് രംഗത്തുവന്നത്.

പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് വർണ്ണങ്ങളിലുള്ള തുണിക്കഷണങ്ങൾ ചേർത്തു നൗഷാദിന് ആദരം ഒരുക്കുകയാണ്. നിലത്തു ചെയ്തിരിക്കുന്ന വലിയ ചിത്രം പലരുടെയും ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

Image result for suresh davinchi nousad