Friday 17 November 2017

സരിതയെ വിമര്‍ശിച്ചതിന് പണി കിട്ടി; സൈബര്‍ അക്രമണത്തിനെതിരെ പൊട്ടിക്കരഞ്ഞ് ലൈവില്‍ ദയ അശ്വതി

By Anju N P.17 Oct, 2017

imran-azhar

 


തിരുവനന്തപുരം: യുഎഡിഫ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച സരിത എസ് നായരെ നിശിതമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ ഇട്ട പെണ്‍കുട്ടിക്കു നേരെ സൈബര്‍ ആക്രമണം. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് സരിതയെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പെണ്‍കുട്ടികളില്‍ ചലച്ചിത്ര നടി കൂടിയായ കൊച്ചി സ്വദേശിനി ദയയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇവര്‍ക്കെതിരെ സൈബര്‍ അക്രമണം നടന്നത്. സംഭവത്തില്‍ മനംനൊന്ത് പെണ്‍കുട്ടി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഞാന്‍ തെറ്റായ രീതിയില്‍ പണമുണ്ടാക്കിട്ടില്ലെന്നും തനിക്കെതിരെ തെറ്റായ രീതിയില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇന്നലെ പെണ്‍കുട്ടി പോസ്റ്റിട്ടത്.

 

നാളുകള്‍ക്ക് മുമ്പ് വൈറ്റിലയില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിരുന്നു. കാമുകനെന്നു പറഞ്ഞു വന്ന ഒരാള്‍ എന്നെ തേച്ചിട്ടു പോയി. മാസം 18,000 അധികം രൂപ വാടക കൊടുക്കേണ്ടി വന്നതിനാല്‍ ബ്യൂട്ടി പാര്‍ലര്‍ നിര്‍ത്തേണ്ടി വന്നു. സിനിമയിലും മറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണു ജീവിക്കുന്നത്. ഭാര്യ അത്ര പോരാ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വച്ചാണ് എനിക്കെതിരെ പ്രചരണം നടക്കുന്നത്. എനിക്ക് ഒരു ഫേസ്ബുക്ക് പേജു മാത്രമാണ് ഉള്ളത്. ഇപ്പോള്‍ വലിയ തോതിലുള്ള ആക്രമണമാണു നടക്കുന്നത് എന്നും ദയ അശ്വതി വീഡിയോയില്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.