Friday 17 November 2017

ഉഗ്രവിഷമുള്ള ജെല്ലിഫിഷുകള്‍ക്കടുത്തിരുന്ന് യുവാവിന്റെ പോസ്; സെഭവം വൈറല്‍

By Anju N P.13 Nov, 2017

imran-azhar

 

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍ ബീച്ചില്‍ പതിവു പോലെ പ്രഭാതസവാരിക്ക് ഇറങ്ങിയതാണ് ബ്രറ്റ് വെലന്‍സ്‌കിയെന്ന 45 കാരന്‍ . നോക്കുമ്പോള്‍ ആയിരം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒഴുകി വരുന്നതു പേലൊ എന്തൊ ഒഴുകി വരുന്നു. ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ എണ്ണമറ്റ ജെല്ലിഫിഷുകള്‍ കൂട്ടത്തോടെ ഒഴുകി വരികയാണ്. അവ പാറക്കുട്ടത്തില്‍ വന്ന് അടിഞ്ഞു. മനോഹരമായിരുന്നു ആ കാഴ്ചകള്‍.

 

മാത്രമല്ല ആ കാഴ്ച ക്യാമറയില്‍ ഒപ്പിയെടുക്കാതിരിക്കാന്‍ ബ്രറ്റ് വെലന്‍സ്‌കിയ്ക്കു കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് ആ ചിത്രം കാണുന്നതു തനിക്ക് പേടി സ്വപ്നമാണ് എന്ന് അദ്ദേഹം പറയുന്നു. അതിന് കാരണമുണ്ട്, ജെല്ലി ഫിഷുകള്‍ പുറപ്പെടുവിക്കുന്ന കൊടുംവിഷം തന്നെയാണ് അതിന്റെ അടിസ്ഥാനം. കടലിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് കടല്‍ച്ചൊറി അഥവ ജെല്ലിഫിഷ്.

 

ഈ ചിത്രം പകര്‍ത്തുന്നതിനിടയില്‍ കാല്‍ ഒന്നു തെന്നിരുന്നെങ്കില്‍ വീഴുന്നതു വിഷ ജീവികളുടെ നടുവിലേയ്ക്കായിരിക്കും. പിന്നെ ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചു വരവിനെക്കുറിച്ച ചിന്തിക്കുകയേ വേണ്ട. ഫോട്ടോ എടുക്കുന്നതിനിടയല്‍ സുഹൃത്തിന്റെ കൈകള്‍ ഭയമൂലം വിറയ്ക്കുന്നുണ്ടായിരുന്നു. എന്തായാലും ഫോട്ടോ സോഷില്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.