Sunday 23 July 2017

ന്യൂഡില്‍സില്‍ ചത്ത പാന്പ്; കടപൂട്ടി

By Subha Lekshmi B R.23 Jun, 2017

imran-azhar

ന്യൂഡില്‍സില്‍ ചത്ത പാന്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കട അധികൃതര്‍ പൂട്ടിച്ചു. ചൈനയിലെ ഗ്വോംങ്സി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി വാങ്ങിയ ഭക്ഷണത്തിലാണ് പാന്പിനെ കണ്ടെത്തിയത്. ക്യാംപസിന് അടുത്തുളള കടയില്‍ നിന്നുമാണ് പെണ്‍കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം മേശപ്പുറത്തെത്തി. കഴിക്കാന്‍ ആഞ്ഞ വിദ്യാര്‍ത്ഥിനി ചാടിയെഴുന്നേറ്റു.

 

ന്യൂഡില്‍സിന് മുകളില്‍ ചത്ത പാന്പ്. തുടര്‍ന്ന് ഇത് മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥിനി വി ചാറ്റില്‍ ഫോട്ടോയുള്‍പ്പെടെ വിവരം ഷെയര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പോസ്റ്റ് മണിക്കൂറ ുകള്‍ക്കകം വൈറലാവുകയും ചെയ്തു. പ്രസ്തുത പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഭക്ഷ്യ സുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി കടയില്‍ പരിശോധന നടത്തി. പരിശോധനയില്‍ യാതൊരു സുരക്ഷയ ുമില്ളാതെയാണ് കട നടത്തുന്നതെന്ന് വ്യക്തമാവുകയും കട അടപ്പിക്കുകയും ചെയ്തു.