Thursday 14 December 2017

'ഒരിക്കലും അവള്‍ ഉണര്‍ന്നു കണ്ടിട്ടില്ല' : ഭിക്ഷാടനത്തിന്റെ ഭീകരമുഖം പങ്ക് വച്ച് ദീപാ മനോജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

By Anju N P.25 Nov, 2017

imran-azhar

 

സംസ്ഥാനത്തെ ഭിക്ഷാടനത്തിന്റെ ഭീകരമുഖം പങ്ക് വച്ച ദീപാ മനോജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നവ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. രണ്ടോ മൂന്നോ വയസുമാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെ മടിയിലിരുത്തി ഭിക്ഷയാചിക്കുന്ന ആണ്‍കുട്ടി ദില്ലിയിലെ സ്ഥിരം കാഴ്ചയാണെന്നാണ് സമൂഹ്യ പ്രവര്‍ത്തകകൂടിയായ ദീപ പറയുന്നു.

 

'ഞാന്‍ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയില്‍ ഉറങ്ങുന്ന രീതിയില്‍ കണ്ടിരിക്കുന്നു'.. ഒരിക്കലും അവളെ ഉണര്‍ന്നു കണ്ടിട്ടില്ലെന്ന് ദീപ പറയുന്നു . പ്രഭാതത്തിലും നട്ടുച്ചക്കും പ്രദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും എല്ലാം തന്നെ മൂന്നു വയസുകാരി ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും ദീപ പറയുന്നു. മാത്രമല്ല ,
ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ട് കുട്ടിയുടെ ദേഹത്ത്. പെണ്‍കുട്ടി തീപ്പെട്ടി തന്നെത്താന്‍ ഉരച്ചു സ്വയം പൊള്ളിച്ചുണ്ടാക്കിയ മുറിവുകള്‍ ആണെന്നാണ് ആ പയ്യന്‍ കാരണമായി പറഞ്ഞതെന്ന് ദീപ പറയുന്നു..തനിക്കത് വിശ്വസിക്കാനാകുന്നില്ലെന്നും ദീപ പറയുന്നു.