Saturday 22 September 2018



അച്ഛന് കരള് പകുത്ത് പുതുജീവന്‍ നല്‍കി മകള്‍ മാതൃകയായി

By Anju N P.10 Nov, 2017

imran-azhar


അച്ഛന് വേണ്ടി സ്വന്തം കരള്‍ പകുത്ത് നല്‍കി മാതൃകയായ മകളെ കുറിച്ച് ഡോക്ടര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. പെണ്‍കുട്ടികള്‍ യൂസ് ലെസ് ആണെന്ന് വിശ്വസിക്കുന്നവര്‍ ഈ പെണ്‍കുട്ടിയെ കുറിച്ച് അറിയണം എന്നുപറഞ്ഞാണ് ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. പൂജ എന്നാണ് ഈ കുട്ടിയുടെ പേര്. എന്നാല്‍ തനിക്ക് ഈ പെണ്‍കുട്ടിയെ വ്യക്തിപരമായി അറിയില്ല.

 

എന്നെ സംബന്ധിച്ചിടത്തോളം ഈ പെണ്‍കുട്ടി ഒരു ഹീറോ ആണ്. സ്വന്തം കരള്‍ അച്ഛന് പകുത്തുനല്‍കാന്‍ ധൈര്യം കാണിച്ചവള്‍. അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. ആളുകളില്‍ നിന്നും നമ്മുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. വളരെ വേഗം അവള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെ. അതിന് ദൈവം അവളെ അനുഗ്രഹിക്കട്ടെ. പെണ്‍കുട്ടികള്‍ യൂസ് ലെസ് ആണെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ധീരയായ ഈ പെണ്‍കുട്ടി എന്നു പറഞ്ഞാണ് ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ഇതിനകം തന്നെ ഈ പെണ്‍കുട്ടിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് ഡോക്ടറുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.