Friday 24 September 2021




പർവതമുകളിലേക്ക്ഒരു യാത്ര അപൂർവസ്‌നേഹത്തിന്റെ കഥ

By Preethi.09 Jul, 2021

imran-azhar

പർവതമുകളിലേക്ക്ഒരു യാത്ര
അപൂർവസ്‌നേഹത്തിന്റെ കഥ

ആരെയും ഒന്ന് വേദനിപ്പിക്കുന്ന അപൂർവമായ ഒരു കഥയാണ് കാർലോസ് ഫ്രെസ്കോയുടെയും അദ്ദേഹത്തിന്റെ വളർത്തുനായയായ മോണ്ടിയുടെയും . ലണ്ടനിൽ സ്വന്തമായി ഹോട്ടൽ നടത്തുകയാണ്  കാർലോസ് ഫ്രെസ്കോ. അവസാനമായി തന്റെ വളർത്തുനായയുമായി യാത്രപോയത് വെയിൽസിലെ പർവതനിരകളിലേക്കാണ്.

എപ്പോഴും ഓടിക്കയറിയിരുന്ന മോണ്ടി അന്ന് പോയത് ഉന്തുവണ്ടിയിലായിരുന്നു. കാരണം അവന്  അർബുദം ബാധിച്ചിരിക്കുന്നു. അവന് തീരെ നടക്കാൻ വയ്യാതായി. ദിവസങ്ങൾ മാത്രമേ അവന് ജീവിതം ബാക്കിയുള്ളു എന്ന്  മനസിലാക്കിയാണ് ഇങ്ങനെ ഒരു യാത്ര പുറപ്പെട്ടത്. തന്റെ പ്രിയപ്പെട്ട നായയുമായി ഉള്ള  അവസാന യാത്രയാകും എന്ന് കരുതിയാണ് യാത്ര പുറപ്പെട്ടത്.

വളരെ കുഞ്ഞായിരിക്കുമ്പോഴായിരുന്നു മോണ്ടി കാർലോസിന്റെ അടുത്ത് എത്തുന്നത്. അന്ന് മുതൽ ഇരുവരും നല്ല കൂട്ടുകാരായി. യുകെയ്ക്ക് ചുറ്റുമുള്ള നീണ്ട കുന്നിൻചരുവുകൾ അവർ ഒരുമിച്ച് നടന്ന്കയറിയിരുന്നു. കാർലോസ് എവിടെ പോയാലും മോണ്ടിയും കൂടെയുണ്ടായിരുന്നു.

18 മാസം മുമ്പാണ് അവന്  കാൻസർ ബാധികുന്നത്. നല്ല ചികിത്സ നൽകിയെങ്കിലും, കാര്യമായ ഫലമോന്നുമുണ്ടായില്ല.  ആദ്യമൊക്കെ  മോണ്ടി കീമോതെറാപ്പിയോട് നന്നായി പ്രതികരിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്കുമുമ്പ് അവന്റെ രക്താർബുദം കൂടിവന്നു . അവൻ വേഗത്തിൽ രോഗിയാകാൻ തുടങ്ങി.  

അവന്റെ ജീവിതത്തിൽ ഇനി അധിക ദിവസം ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞ കാർലോസ് അവനെയും കൊണ്ട് പർവതമുകളിലേക്ക് യാത്ര പുറപ്പെട്ടുകായിരുന്നു. എന്നാൽ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ചെങ്കുത്തായ വഴികളിലൂടെ ഉന്തുവണ്ടിയിൽ അവനെയും താങ്ങിക്കൊണ്ടുപോവുക എന്നത് പ്രയാസകരമായിരുന്നു.

വഴിയിൽ പരിചയപ്പെട്ട ആളുകളോട്  സഹായം തേടിയായിരുന്നു മലമുകളിലേക്ക് എത്തിയത്. അവരുടെ ആഴത്തിലുള്ള സ്നേഹത്തിന്റെ കഥ കേട്ട് പലരും കണ്ണീരണിഞ്ഞു. മോണ്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ആളുകൾ അവനെ സ്നേഹിക്കുന്നതും, കൊഞ്ചിക്കുന്നതുമെല്ലാം അവന് വളരെ ഇഷ്ടമായിരുന്നു. പക്ഷേ അന്ന് അവരെ ദയനീയമായി നോക്കുക മാത്രമാണ് അവൻ ചെയ്തത്.  മുകളിൽ എത്തിയപ്പോൾ അവന്  സന്തോഷമായി എന്നും തന്റെ അടുത്തേക്ക്  അവൻ ഒന്നും മിണ്ടാതെ കുറെനേരം ആകാശം നോക്കി ഇരുന്നു എന്നും കാർലോസ് പറയുന്നു.

പരസ്പരം സഹായിക്കാൻ മനസ്സ്കാണികാത്ത  സമൂഹമാണ് ഇപ്പോൾ. എന്നാൽ തന്നെയും തന്റെ നായയെയും അപരിചിതർപോലും സഹായിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി എന്നും എല്ലാവരോടും നന്ദി ഉണ്ടെന്നും പറയുണ്ട് കാർലോസ്.

 ദിവസങ്ങൾക്കുള്ളിൽ മോണ്ടിയുടെ ആരോഗ്യം വഷളാകുക്കയും, ജൂൺ 21 ന് അവൻ എന്നെന്നേക്കുമായി വിട പറഞ്ഞു. മരിക്കുമ്പോൾ മോണ്ടിക്ക് പത്ത് വയസ്സായിരുന്നു.