Wednesday 15 July 2020




ഈ ചിരിക്ക് ഒരുപാട് പറയാനുണ്ട്...

By Chithra.02 Nov, 2019

imran-azhar

 

സമൂഹമാധ്യമങ്ങളിൽ ഇത്തവണത്തെ താരം അതിസുന്ദരവും നിഷ്കളങ്കവുമായി ചിരിക്കുന്ന ഒരു കുഞ്ഞാണ്. ഗ്രെയ്റ്റർ സിൻസിനാറ്റിയിലെ ഡൗൺ സിൻഡ്രോം അസോസിയേഷൻ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ എങ്ങും വൈറലായി മാറിയത്.

 

ഓരോ 750 കുട്ടികൾ കാണിക്കുമ്പോൾ അതിൽ ഒരാൾ ഡൗൺ സിൻഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നത്. മനുഷ്യ ശരീരത്തിലുള്ള ക്രോമോസോമുകളുടെ എണ്ണത്തിൽ വരുന്ന വ്യത്യാസമാണ് ഡൗൺ സിൻഡ്രോം. നമ്മുടെ ശരീരത്തിൽ സാധാരണഗതിയിൽ 46 ക്രോമോസോമുകളുണ്ടാകുമ്പോൾ രോഗാവസ്ഥയുടെ ജനിക്കുന്നവർക്ക് 47 ക്രോമോസോമുകൾ കാണും. 21-ാമത്തെ ക്രോമോസോം രണ്ടെണ്ണം ഉണ്ടാവുന്നതിന് പകരം ഇവർക്ക് മൂന്നെണ്ണം കാണും.

 

 

വീഡിയോയിലെ കുഞ്ഞിന് പേരിട്ടിട്ടില്ല; ബേബി എച്ച് എന്നാണ് താൽകാലികമായി വിളിക്കുന്നത്. നാഷണൽ ഡൗൺ സിൻഡ്രോം അഡോപ്‌ഷൻ നെറ്റ്‌വർക്ക് (എൻഡിഎസ്എഎൻ) എന്ന സംഘടനയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.