Tuesday 17 October 2017

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സമ്പന്നരായ കമിതാക്കൾ

By BINDU PP.05 Apr, 2017

imran-azhar

 

 


സോഷ്യൽ മീഡിയയിലെ എന്ജോയ്മെന്റിന് 26കാരനായ ജാക്ക് മോറിസും 24കാരിയായ കാമുകി ലൗറന്‍ ബുള്ളെനും നേടുന്നത് ലക്ഷങ്ങളാണ്. ലോകം ചുറ്റാനുള്ള ഇഷ്ടത്തോടെ രണ്ടുപേരും ഒരുമിച്ച് തുടങ്ങിയ യാത്രയിൽ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും വലിയ സ്ഥാനമുണ്ട്. ഇവരിപ്പോൾ സമ്പന്നരാണ്.2016ല്‍ ഫിജിയില്‍ വെച്ചാണ് ജാക്കും ലൗറനും കണ്ടുമുട്ടിയത്. യാത്രകള്‍ അഭിനിവേശമായ ഇരുവരും അന്നൊരു തീരുമാനമെടുത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഇവരുടെ ആഘോഷമാക്കി . മൂന്നു ദശലക്ഷം ഫോളോവേഴ്‌സുമായി ഇവര്‍ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളായി മാറി. യാത്രകളുടെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്നതെല്ലാം വന്‍ ഹിറ്റായി മാറി. ഏകദേശം 45ഓളം രാജ്യങ്ങളില്‍ ഇവര്‍ക്ക് ശക്തമായ സ്വാദിനമായി മാറി.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഒറ്റ ഫോട്ടോയിലൂടെ മാത്രം ഇവര്‍ നേടുന്നത് വലിയ തുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക് വെളിപ്പെടുത്തിയത് 20,000 രൂപയ്ക്ക് താഴെയുള്ള ഒരു സ്‌പോണ്‍സേഡ് ഫോട്ടോയും തങ്ങളുടെ എക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയില്ല എന്നാണ്. ഇരുവരുടെയും തീരുമാനം.