Friday 16 November 2018


'പാട്ടിൽ പഴം കഴിച്ചു': ഗായിക അറസ്റ്റിൽ

By Bindu PP.27 Nov, 2017

imran-azhar

 

 

 


കെയ്റോ : ഏത്തപ്പഴം കഴിച്ചാൽ അറസ്റ് ചെയ്യുമോ ? കേൾക്കുമ്പോൾ ഞെട്ടലുണ്ടാവും പക്ഷെ അങ്ങനെ ഒരു കാര്യം കഴിഞ്ഞ ദിവസങ്ങളിൽ ഈജിപ്ഷ്യന്‍ ഗായിക ഷൈമയ്ക്ക് സാധിച്ചു. പാട്ടിനിടെ ദ്വയാര്‍ഥ സൂചകമായി ഏത്തപ്പഴം കഴിച്ചതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സദാചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഗാനരംഗത്തിനിടെ ഏത്തപ്പഴം കഴിക്കുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ചാണ് അറസ്റ്റ്.ഗായിക അൽപം സെക്സിയായി പ്രത്യക്ഷപ്പെടുന്ന ‘ഐ ഹാവ് ഇഷ്യൂസ്’ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോയാണ് അറസ്റ്റിന് കാരണമായിരിക്കുന്നത്.

 

 

വീഡിയോ യുവാക്കള്‍ക്ക് ക്ലാസെടുക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ ഗായിക ഏത്തപ്പഴവും ആപ്പിളും കഴിക്കുകയും ചെയ്യുന്നു. ഈ ദൃശ്യങ്ങളാണ് വൻ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്.വീഡിയോദൃശ്യങ്ങൾ ഈജിപ്ഷ്യന്‍ പൊതുസമൂഹത്തിന്‍റെ സദാചാരമൂല്യങ്ങളെ തകര്‍ക്കുന്നെന്നാരോപിച്ചാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇത്തരം ദൃശ്യങ്ങള്‍ യുവാക്കളിൽ അമിത ലൈംഗികാസക്തി വളര്‍ത്തുമെന്നും അത് അവരെ വഴിതെറ്റിക്കുമെന്നും ആരോപണമുയര്‍ന്നു.