Sunday 30 April 2017

ഞങ്ങൾ കെട്ടിപ്പിടിക്കും .....ഉമ്മ വെക്കും............സ്വാതന്ത്ര്യത്തോടെ രാത്രിയും ഒറ്റയ്ക്കിറങ്ങി നടക്കും: ത്രിശൂർ ഗടികളെ ഞെട്ടിച്ച പെർഫോമൻസ്‍

By BINDU PP.07 Apr, 2017

imran-azhar

 

 

 

"ഞങ്ങൾ കെട്ടിപ്പിടിക്കും .....ഉമ്മ വെക്കും............സ്വാതന്ത്ര്യത്തോടെ രാത്രിയും ഒറ്റയ്ക്കിറങ്ങി നടക്കും, മുടിവെട്ടിയും ലെഗ്ഗിൻസ് ധരിച്ചും നടക്കും, താലിയിടില്ല തട്ടമിടില്ല ചോദിക്കാൻ വന്നാൽ പേടിക്കില്ല അതൊക്കെ ഞങ്ങളുടെ ഇഷ്ടം" ..................തൃശ്ശൂർ യൂത്ത് ഫോർ ജെൻഡർ ജസ്റ്റിസ് എന്ന കൂട്ടായ്മ ജനനയന ഗായകസംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന വീഡിയോ ഗാനചിത്രീകരണമാണ് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്നത്. കാഴ്ചക്കാർ ഏറെയാണ്.ചെണ്ടയും ഗിറ്റാറും മറ്റ് വാദ്യങ്ങളുമായി സ്ത്രീകൾ തന്നെയാണ് പിന്നണിയിലും ഉണ്ടായിരുന്നത്. ഭരണകൂട ഭീകരതയ്ക്കും സദാചാര പോലീസിങ്ങിനുമെതിരേയുള്ള പ്രഖ്യാപനമാണ് ഗാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഊരാളി ഗായകസംഘം പാടുകയും പിന്നീട് മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ പ്രശസ്തമാവുകയും ചെയ്ത ഏമാൻമാരെ ഏമാൻമാരെ എന്ന ഗാനത്തിന്റെ സ്ത്രീപക്ഷ ബദൽ ആണ് ഇതെന്ന് സംഘാടകർ പറയുന്നു.