Friday 25 September 2020




രൂപമാറ്റം വരുത്തിയ ബൈക്കിൽ കറക്കം, ഹെൽമെറ്റ് ഇല്ല; പെൺകുട്ടിക്ക് 20,500 രൂപ പിഴ

By Sooraj Surendran .05 Aug, 2020

imran-azhar

 

 

ആയൂർ: രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ കറങ്ങിയ പെൺകുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹെൽമറ്റു ഇല്ലാതെ പെൺകുട്ടി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ചാണ് ഗിയർ ഉള്ള ബൈക്ക് ഓടിച്ചത്.