Friday 21 February 2020




മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം; ഒടുവിൽ പൂച്ചക്കുഞ്ഞിന് പുതുജീവൻ

By Sooraj Surendran .19 Jan, 2020

imran-azhar

 

 

കൊച്ചി: വൈറ്റില ജങ്ക്ഷന് സമീപം മെട്രോയുടെ തൂണിന് മുകളിൽ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമഫലത്തിനൊടുവിലാണ് പൂച്ചക്കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തിയത്. ഒരാഴ്ചയ്ക്ക് മുൻപാണ് പൂച്ച മെട്രോയുടെ തൂണിന് മുകളിൽ കുടുങ്ങിയത്. പള്ളിമുക്കിൽനിന്ന് വൈറ്റിലയിലേക്കുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചായിരുന്നു ഞായറാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. വെള്ളവും ആഹാരവും ലഭിക്കാതെ അവശനിലയിലായിരുന്നു പൂച്ചക്കുഞ്ഞ്.

 

പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പൂച്ച മാന്തിയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടയാൾക്ക് പരിക്കേറ്റത്. മുപ്പതടിയോളം ഉയരമുള്ള മെട്രോ തൂണിനുമുകളിലുണ്ടായിരുന്ന പൂച്ചക്കുഞ്ഞിനെയാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ പൂച്ച വലിയ ഉയരത്തിൽനിന്നും താഴേക്കു വീണു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂച്ചകുഞ്ഞിനെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പിടികൂടുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.