Friday 24 September 2021




വിനായക ചതുര്‍ത്ഥി ദിനത്തിൽ, ഡാര്‍ക്ക് ചോക്ലേറ്റില്‍ ഒരുക്കി ഗണപതിയെ

By Preethi Pippi.10 Sep, 2021

imran-azhar

 

ഉത്തരേന്ത്യയിലെ വളരെപ്രധാനപ്പെട്ട ഒരു ഹൈന്ദവാഘോഷമാണ് വിനായക ചതുര്‍ത്ഥി. ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഇങ്ങനെ പൂജിക്കുന്ന ഗണപതി വിഗ്രഹങ്ങള്‍ അന്നേ ദിവസം നദിയിലോ, കടലിലോ നിമജ്ജനം ചെയ്യുന്നു.

 

ഇന്ന് വിനായക ചതുര്‍ത്ഥിക്ക്, ലുധിയാന ആസ്ഥാനമായുള്ള ഒരു ബേക്കറി ഉണ്ടാക്കിയ ഗണപതി വിഗ്രഹത്തിന് പ്രത്യേകതകളേറെയാണ്. എന്താണ് ആ പ്രതേകത എന്ന് അറിയണ്ടേ, ഡാർക്ക് ചോക്ലേറ്റ് ഉപയോഗിച്ച് ഗണേശ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കണമെന്ന സന്ദേശം നല്‍കുന്നതിനാണ് ചോക്ക്ലേറ്റ് ഗണപതി വിഗ്രഹം ഉണ്ടാക്കുന്നതെന്ന് ബേക്കറി ഉടമയായ ഹർജീന്ദർ സിംഗ് കുക്രേജ പറയുന്നു.

 

 

 

2015 മുതല്‍ ഇത്തരത്തില്‍ ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ പരിസ്ഥിതി സൗഹൃദ വിഗ്രഹം 200 കിലോഗ്രാം ചോക്ലേറ്റിൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെ, വിഗ്രഹം 'പാലിൽ നിമജ്ജനം' ചെയ്യും. പിന്നീട് ഏതാണ്ട് 500 ഓളം കുട്ടികള്‍ക്ക് ഈ രുചികരമായ പാല്‍ വിതരണം ചെയ്യുമെന്നും ഹർജീന്ദർ സിംഗ് കുക്രേജ പറയുന്നു .

 


പാട്ടും ഘോഷയാത്ര ഒക്കെ ആയി വലിയ പ്രാധാന്യത്തോടെയാണ് നിമജ്ജന ചടങ്ങ് നടക്കുക. വിഗ്നങ്ങള്‍/പ്രതിബന്ധങ്ങള്‍ നീക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ വിനായകന്‍ എന്ന പേര് കൂടി ഗണപതിക്കുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രധാന്യമുള്ള ഹിന്ദുദൈവമാണ് ഗണപതി.