Thursday 13 May 2021




ഭീമൻ കടലാമയുടെ ജഡം കടപ്പുറത്ത് അടിഞ്ഞു

By Sooraj Surendran.23 May, 2020

imran-azhar

 

 

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഭീമൻ കടലാമയുടെ ജഡം അടിഞ്ഞു. ഇരുന്നൂറ് കിലോയിലധികം ഭാരം വരുന്ന കടലാമയുടെ ജഡമാണ് തീരത്തടിഞ്ഞത്. ആമയുടെ പിൻഭാഗത്ത് പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ജഡം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഴിച്ചിട്ടു. ഇതിനു മുൻപും തീരത്ത് ചെറുതും വലുതുമായ നിരവധി ആമകൾ കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും തീരദേശവാസികൾ പറയുന്നു.