Saturday 26 September 2020




അവളുടെ നാക്ക് പൊന്നാണ്; യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ

By Chithra.28 Sep, 2019

imran-azhar

 

പറഞ്ഞ് വരുന്നത് ഫ്ലോറിഡയിലെ 21 വയസ്സുകാരിയായ മിക്കേല സറാവിയ എന്ന യുവതിയെക്കുറിച്ചാണ്. നാക്കിനുള്ള അസാധാരണമായ നീളക്കൂടുതലാണ് മിക്കേലയെ ചർച്ചാവിഷയമാക്കുന്നത്.

 

നീളക്കൂടുതലുള്ള തന്റെ നാക്കുപയോഗിച്ച് താൻ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്നാണ് മിക്കേലയുടെ അവകാശവാദം. സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ച ദൃശ്യങ്ങൾ വഴിയാണ് മൈക്കെലായുടെ നാക്കിന്റെ സവിഷേതയെപ്പറ്റി ആളുകൾ അറിഞ്ഞ് തുടങ്ങിയത്.

 

 

ഇൻസ്റാഗ്രാമിലും മറ്റും കാര്യം അറിഞ്ഞ് പ്രവർത്തിച്ചാൽ പണം സമ്പാദിക്കാം എന്ന് മനസിലാക്കിയ മിക്കേല വളരെ വ്യത്യസ്തമാർന്ന വീഡിയോകൾ വഴി ദൃശ്യങ്ങൾ പങ്കുവെച്ച് തുടങ്ങി. ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴിയും യൂട്യൂബ് വഴിയും വിഡിയോകൾ ഷെയർ ചെയ്യുന്നതിന് 71,06,530 രൂപ വരെ മിക്കേല സമ്പാദിക്കുന്നുണ്ട്.

 

 

ഇത്തരത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ച് ഒരു ഓൺലൈൻ കട മിക്കേല ആരംഭിച്ചു. ഈ ചെറുപ്രായം കൊണ്ട് തന്നെ കച്ചവടക്കാരിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അമ്മയാണ് തന്റെ പ്രചോദനമെന്നും മിക്കേല പറയുന്നു.