By sisira.21 Jan, 2021
ഇന്ത്യയെ കാലങ്ങളായി അലട്ടുന്ന ഒരു പ്രശ്നമാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍. 2019ല്‍ മാത്രം 487,000 മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊതുകിന്റെ കടികൊള്ളാത്ത ആളുകളുണ്ടാകില്ല.
19കാരിയായ ശ്രേയ മോഹന്പാത്രയും ഇവരില്‍ ഒരാളാണ്. കൊതുകിനെ അകറ്റി നിര്‍ത്താനായി പലതും പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സ്വന്തം കൈതന്നെ ആയുധമാക്കാന്‍ ആ പെണ്‍കുട്ടി തീരുമാനിച്ചു.
അതോടെ അതവള്‍ക്ക് ഒരു വിനോദമായി മാറി. ടെന്‍ഷന്‍ അകറ്റാന്‍ അവള് തന്നെ കണ്ടെത്തിയ മാര്‍ഗ്ഗം. പലരും ടെന്‍ഷന്‍ വന്നാല്‍ പാട്ടു കേള്‍ക്കുകയോ, ഒന്ന് പുറത്തിറങ്ങി നടക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്.
എന്നാല്‍, ശ്രേയ കൊതുകിനെ കൊന്നാണ് ടെന്‍ഷന്‍ അകറ്റുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇത് വളരെ പരിശീലനവും, സൂക്ഷ്മതയും വേണ്ട ഒന്നാണെന്നാണ് ശ്രേയയുടെ പക്ഷം. ഇങ്ങനെ കൊന്ന കൊതുകുകളെ അവള് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദം വളരെ കൂടുതലായിരുന്നു. തണുപ്പുകാലത്തെത്തുടര്‍ന്ന് ദില്ലിയില്‍ കൊതുകുകള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു.
''എന്റെ ബയോളജി പരീക്ഷയുടെ തലേദിവസം. പഠിച്ചതിന് ശേഷം ഞാന്‍ കൊതുകിനെ ഒന്നിനു പുറകെ ഒന്നായി കൊന്ന് ഒരു പാത്രത്തില്‍ ശേഖരിച്ചു'' ശ്രേയ ഓര്‍ക്കുന്നു. അവയെ കൊല്ലാന്‍ തുടങ്ങിയതോടെ പരീക്ഷയുടെ എല്ലാ സമ്മര്‍ദ്ദങ്ങളും
മറന്നുവെന്നാണ് ശ്രേയ പറയുന്നത്.