Sunday 24 June 2018

ദേവലോകം മുഴുവനും സാക്ഷിയായി ഒരു വിവാഹം

By Anju N P.09 Oct, 2017

imran-azhar

 


വിവാഹം മനോഹരമാക്കാന്‍ പല നിരവധി പരീക്ഷണങ്ങളും ഇന്ന് നടത്താറുണ്ട്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ഗോദാവരിയില്‍ നടന്ന വിവാഹ ആഘോഷം ആരും ഇതുവരെ പരീക്ഷിക്കാത്തതാണ്. പുരാണ കഥാപാത്രങ്ങളായി വരനും വധുവും ബന്ധുക്കളും വേദിയിലെത്തിയതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ താനൂക്ക് ഗ്രാമമായിരുന്ന വിവാഹ വേദി. സ്വര്‍ണ്ണാഭരണങ്ങളില്‍ അണിഞ്ഞൊരുങ്ങി തീര്‍ത്തും പുരാതന വേഷത്തിലായിരുന്നു ഇരു വീട്ടുകാരുമെത്തിയത്.

 

സ്ഥലത്തെ ആള്‍ ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് ഇങ്ങനെ ദേവലോക കഥാപത്രങ്ങളായി കല്യാണ മണ്ഡപത്തിലെത്തിയത്. മകളെത്തിയതാകട്ടെ ലക്ഷിയുടെ വേഷത്തിലും വരന്‍ വിഷ്ണുവിന്റെ വേഷത്തിലും. ബന്ധുക്കളും കൂട്ടത്തിലെ കുട്ടികള്‍ വരെ സ്വര്‍ണ്ണാഭരണ വിഭൂഷിതരായി കിരീടവും വെച്ചാണ് വിവാഹത്തിനെത്തിയത്. ആള്‍ദൈവത്തിന്റെ ആഡംബര ഭ്രമം എന്തായാലും ചര്‍ച്ചയായിട്ടുണ്ട്.