Friday 18 October 2019




ഗ്രെറ്റ തൂണ്‍ബര്‍ഗിന്റെ ചരിത്രപരമായ സമരം കൂടുതല്‍ ശക്തമാകുന്നു

By Sooraj Surendran.21 Sep, 2019

imran-azhar

 

 

കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ നിങ്ങള്‍ വേണ്ടത്ര രീതിയില്‍ ശ്രമിക്കുന്നില്ല എന്ന രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് തന്റെ പോരാട്ടം കൂടുതൽ ശക്തമാക്കുകയാണ് ഗ്രെറ്റ തൂണ്‍ബര്‍ഗ്. 2018 ഓഗസ്റ്റില്‍ പഠിപ്പ് മുടക്കി സ്വീഡന്‍ പാര്‍ലമെന്റിനു മുന്നില്‍ ഒറ്റക്ക് സമരം നടത്തിയ ഗ്രെറ്റ ലോക ശ്രദ്ധ നേടിയിരുന്നു. സ്വീഡൻ സ്വദേശിനിയായ പതിനാറ് വയസുകാരിയാണ് ഗ്രെറ്റ തൂൺബർഗ്. ചുരുങ്ങിയ നേരംകൊണ്ട് തന്നെ ക്യാമ്പസുകളും ഗ്രെറ്റയുടെ പോരാട്ടവീര്യം ഏറ്റെടുക്കയും, യുവാക്കളും ഗ്രെറ്റയുടെ മുദ്രാവാക്യത്തിന്റെ ഗൗരവം മനസിലാക്കുകയും ചെയ്തു. സ്വീഡനില്‍ നിന്ന് ബെര്‍ലിനിലേക്കും അവിടെനിന്നും ലണ്ടനിലേക്കും പാരിസിലേക്കും ബ്രസ്സല്‍സിലേക്കും തുടങ്ങി യൂറോപ്പിലെ 350 ഓളം നഗരങ്ങളിൽ സമരം വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീട് 'സ്‌കൂള്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് മൂവ്‌മെന്റ്' വലിയ മുന്നേറ്റമായി മാറുകയും ചെയ്തു. സ്വീഡനിലെ പ്രസിദ്ധയായ ഓപ്പറ ഗായികയായ മലെനാ എമ്മന്റെ മകളാണ് ഗ്രെറ്റ.തന്റെ കുടുംബത്തെയും സ്വയം തന്നെയും പാരിസ്ഥിതിക കോട്ടം തട്ടാത്ത ഉത്പന്നങ്ങള്‍ കഴിവതും ഉപയോഗിക്കാന്‍ ഗ്രെറ്റ ആഹ്വാനം ചെയ്യുകയും ചെയ്തു. ഗ്രെറ്റ യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ നടത്തിയ പ്രസംഗത്തെ തുടർന്ന് മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഗ്രെറ്റയുമായുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച് അഭിനന്ദിക്കുകയായിരുന്നു.