Tuesday 12 December 2017

വരന്‍ പറഞ്ഞു എനിക്കിഷ്ടം മറ്റൊരു പെണ്‍കുട്ടിയെ; കൂടി നിന്നവരുടെ കണ്ണു നനയിച്ച് ഒരു കല്ല്യാണം

By Anju N P.22 Sep, 2017

imran-azhar

 

വിവാഹപ്പന്തലില്‍ വച്ച് തനിക്കീ വിവാഹം വേണ്ടെന്നും താന്‍ മറ്റൊരു പെണ്‍കുട്ടിയെ സ്‌നേഹിക്കുകയാണെന്നും പറയുന്നത് ഇന്നത്തെ സമൂഹത്തില്‍ പുത്തരിയല്ലാതായിരിക്കുന്നു. പോര്‍ച്ചുഗീസില്‍ അത്തര സംഭവമുണ്ടായിരിക്കുകയാണ്. പുരുഷന്‍ വിവാഹവേദിയില്‍വെച്ച് മറ്റൊരു പെണ്‍കുട്ടിയെയാണ് തനിക്കിഷ്ടമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാഹത്തിനെത്തിയ അതിഥികള്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ അതിഥികള്‍ക്കിടയിലേക്കു കൈചൂണ്ടിക്കൊണ്ട് വരന്‍ ആ പെണ്‍കുട്ടിയെ വിളിച്ചു. അവളെ ഒരുപാടു സ്‌നേഹിക്കുന്നുണ്ടെന്നും ജീവിതകാലം മുഴുവന്‍ യാതൊരു സങ്കടവും വരാതെ സംരക്ഷിച്ചുകൊള്ളാമെന്നും അവിടെ കൂടിയിരിക്കുന്ന ആളുകളുടെ മുന്നില്‍വെച്ച് വരന്‍ അവള്‍ക്ക് വാക്കു നല്‍കി. എന്നാല്‍ ആ ദൃശ്യങ്ങള്‍ കണ്ടുനിന്നവരെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്.

വധുവിന്റെ മുന്നില്‍ വച്ച് മറ്റൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് വരന്‍ പരസ്യമായി പറഞ്ഞിട്ടും വിവാഹത്തെ അത് ബാധിച്ചില്ല .കാരണം ഇതാണ്.വിവാഹത്തിനു തൊട്ടുമുമ്പ് വധുവിനെ കൈയൊഴിയാനല്ല ജെഫേഴ്‌സണ്‍ മറ്റൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞത്. മറിച്ച് ജെസീകയുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാനാണ്. അങ്ങനെ ആ വിവാഹം കൂടുതല്‍ കാല്‍പനീകമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വരന്‍ മറ്റൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചു നിന്ന ആളുകള്‍ക്കു മുന്നില്‍ മൈക്കില്‍ അദ്ദേഹം അതിനുള്ള കാരണം വെളിപ്പെടുത്തി. അദ്ദേഹം സ്‌നേഹിക്കുന്ന ആ പെണ്‍കുട്ടി ജെസീക്കയുടെ മകളാണ്. ആ എട്ടുവയസ്സുകാരി സ്വന്തം മകളല്ലെങ്കില്‍ക്കൂടിയും ജെസീക്കയെ വിവാഹം കഴിക്കുന്നതോടൊപ്പം അവളെയും മകളായി വളര്‍ത്താനാണ് ജെഫേഴ്‌സണിന്റെ ആഗ്രഹം

ആ നിമിഷത്തിനായി കാത്തിരുന്നെന്നപോലെ ഗിയോവന്ന എന്ന കൊച്ചുപെണ്‍കുട്ടി തന്റെ അമ്മയുടെ പ്രതിശ്രുതവരന്റെ അരികിലെത്തി. തന്റെ കണ്ണില്‍ നോക്കി ജീവിതകാലം മുഴുവന്‍ തന്നെ സ്വന്തം മകളെപ്പോലെ പരിപാലിക്കുമെന്ന് ഉറപ്പു നല്‍കിയ ആ അച്ഛനെ ചേര്‍ത്തുപിടിച്ച് അവള്‍ നന്ദി പറഞ്ഞു. വിവാഹദിനത്തിനുള്ള ജെഫേഴന്റെ പ്രസംഗവും കുഞ്ഞിന്റെ നന്ദി പറച്ചിലും കൂടിനിന്നവരുടെ കണ്ണുനനയിച്ചു. ഈ വിവാഹദിനം ഒരിക്കലും മറക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് അതിഥികള്‍ പിരിഞ്ഞത്.