Friday 18 October 2019




മൃഗശാലയിൽ ഗുജറാത്തിൽ നിന്നും സിംഹങ്ങളെ എത്തിച്ചു; അടുത്ത മാസം സഫാരി പാർക്കിലേക്ക് മാറ്റും

By Sooraj Surendran.22 Aug, 2019

imran-azhar

 

 

തിരുവനന്തപുരം: ഗുജറാത്തിലെ സർക്കർബാഗ് മൃഗശാലയിൽ നിന്നും കൊണ്ടുവന്ന രണ്ട് സിംഹങ്ങളെ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ചു. സിംഹങ്ങളെ അടുത്തമാസം നെയ്യാർ സിംഹസഫാരി പാർക്കിലേക്ക് മാറ്റും. ആറ് വയസുള്ള രാധയെന്ന പെൺ സിംഹത്തെയും, 10 വയസുള്ള നാഗരാജെന്ന ആൺ സിംഹത്തെയുമാണ് മൃഗശാലയിൽ എത്തിച്ചത്. ഇവ ഏഷ്യൻ സിംഹങ്ങളാണ്. സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ഇവയെ മൃഗശാല ആശുപത്രിയിലെ പ്രത്യേക കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിർദേശ പ്രകാരം തേക്കടിയിൽ നിന്നുള്ള മലയണ്ണാനും, കോടനാട് ഉണ്ടായിരുന്ന മലയണ്ണാനും പകരം നൽകിയാണ് സിംഹങ്ങളെ എത്തിച്ചത്. നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സഫാരി പാർക്ക് സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിക്കും.