Sunday 20 January 2019


അശ്രദ്ധമായി പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുമ്പോള്‍ ശ്രദ്ധിക്കുക !

By Anju N P.31 Aug, 2018

imran-azhar


കൊച്ചി: നാം അനാവശ്യമായി വലിച്ചെറിയുന്ന സാധനങ്ങള്‍ എത്രകണ്ട് ആപത്ത് വരുത്തി വക്കുമെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങള്‍. സമുദ്രസംരക്ഷകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നമ്മള്‍ വീടുകളില്‍ നിന്ന് അശ്രദ്ധയോടെ പുറത്തേക്ക് കളയുന്ന ഓരോ അജൈവ മാലിന്യവും മറ്റ് ജീവിജാലങ്ങളുടെ ജീവന്‍ അപഹരിക്കുന്ന്ത് ചിത്രങ്ങള്‍ വ്യക്തമാക്കും.

 

 

 

 

ഓരോവര്‍ഷവും കടലിലെത്തുന്നത് 800 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്നാണ് ലണ്ടന്‍ ബ്രൂണല്‍ സര്‍വകലാശാല പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 2014-ല്‍ എടുത്ത കണക്കാണിത്. അപ്പോള്‍ ഈ വര്‍ഷത്തിലെ കണക്ക് എത്രയായിരിക്കുമെന്ന് അലോചിച്ച് നോക്കൂ.

 

 

 

 

കടലിലെത്തുന്ന പ്ലാസ്റ്റിക് വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക് രൂപപ്പെടും. മത്സ്യം ഉള്‍പ്പെടെയുള്ളവ ഇതു തിന്നും. കടല്‍ജീവികള്‍ അതിവേഗം ഇല്ലാതാകുന്നതിന് ഇത് ഒരു കാരണമാണ്. മത്സ്യം കഴിക്കുന്ന മനുഷ്യരിലേക്കും മൈക്രോപ്ലാസ്റ്റിക് എത്തുന്നുണ്ട്. മനുഷ്യരില്‍ ഇവ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളും അനവധിയാണ്.

 

 

നാമറിയാതെ നമ്മള്‍ വലിച്ചെറിയുന്ന മിഠായി കവറുകള്‍, ഷേവിംഗ് സെറ്റുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, കയ്യുറകള്‍, കിറ്റുകള്‍ തുടങ്ങിയവ കവരുന്നത് ഇവരുടെ ജീവിതമാണ്. അജൈവമാലിന്യങ്ങളുടെ ശരിയായ സംസ്‌കരണമോ നിത്യോപയോഗസാധനങ്ങള്‍ കൈകാര്യംചെയ്യാന്‍ പരിസ്ഥിതിസൗഹൃദവസ്തുക്കള്‍ ഉപയോഗിക്കുകയോ മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.