Tuesday 16 July 2019




ഉത്സവത്തിന് ആനയ്ക്ക് പകരം കുതിരയെ എഴുന്നള്ളിയ്ക്കാനൊരുങ്ങി ക്ഷേത്രഭാരവാഹികള്‍

By anju.10 May, 2019

imran-azhar


കൊല്ലം: ഉത്സവത്തിന് ആനയെ എഴുന്നെള്ളിക്കുന്നത് പതിവായതോടെ ആനയെ ഇറക്കാനുള്ള ചെലവിന് വേണ്ടി നട്ടം തിരിയുകയാണ് നാട്ടുകാരും സംഘാടനകളും. അതിന് പരിഹാരമെന്നോണം കുതിരയെ എഴുന്നെള്ളിക്കാനൊരുങ്ങിയിരിക്കുകയാണ് കൊല്ലത്തെയും തിരുവനന്തപുരത്തെയും ക്ഷേത്രഭാരവാഹികള്‍.25000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ഉത്സവത്തിന് ഒരു ആനയെ ഉപയോഗിക്കുന്നതിനുള്ള വാടക. വന്‍തുക താങ്ങാനാവാതെ വന്നതോടെയാണ് ചില ക്ഷേത്രഭാരവാഹികളുടെ മനസ്സില്‍ കുതിര എന്ന ഉപായം ഓടിയെത്തിയത്.

 

ഉത്സവത്തിന് എഴുന്നെള്ളിക്കാനുള്ള ചെലവ് ലാഭിക്കാനായി കൂടുതല്‍ സുരക്ഷിതമായ കുതിരകളെയാണ് ഇപ്പോള്‍ തെക്കന്‍ ജില്ലകളിലെ ചില ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് കുതിരകളെ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.എഴുന്നള്ളത്തിന് കുതിരയ്ക്ക് 5000 മുതൽ 7500 രൂപ വരെയാണ് വാങ്ങുന്നത്.