Tuesday 19 November 2019




'ഹൃദയത്തിൽ ലാലേട്ടൻ മാംഗല്യം 2019' സമൂഹ വിവാഹം; ആശംസകൾ നേർന്ന് പ്രിയ താരങ്ങൾ

By Sooraj Surendran .08 Nov, 2019

imran-azhar

 

 

തിരുവനന്തപുരം: 'ഹൃദയത്തിൽ ലാലേട്ടൻ മാംഗല്യം 2019' എന്ന പേരിൽ സമൂഹ വിവാഹം നടത്തുന്നു. മോഹൻലാൽ ഫാൻസ്‌ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ ആണ് സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്. 

നവംബർ 9 ശനിയാഴ്ച വട്ടിയൂർക്കാവ് മാസ് ഓഡിറ്റോറിയത്തിൽ 12:15 നാണ് വിവാഹം. ഫാൻസ്‌ അസോസിയേഷൻ ജില്ലാ കമ്മറ്റിയും, സംസ്ഥാന കമ്മറ്റിയും സംയുക്തമായാണ് നിർധനരായ കുടുംബങ്ങളിലെ മൂന്ന് പെൺകുട്ടികളുടെ വിവാഹം നടത്തുന്നത്.

 

സിനിമ, സീരിയൽ രംഗങ്ങളിലുള്ള നിരവധി പ്രമുഖ താരങ്ങളാണ് ഈ സത്കർമ്മത്തിന് ആശംസകൾ നേർന്നത്. "മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോഴാണ് ദൈവം മനുഷ്യനെ സ്നേഹിക്കുന്നത്, പ്രിയ്യപ്പെട്ട ലാലേട്ടന്റെ പേരിൽ സംഘടിപ്പിക്കുന്ന ഈ പുണ്യപ്രവർത്തിക്ക് വിജയാശംസകൾ നേരുന്നു" പ്രമുഖ സിനിമാതാരം പ്രേംകുമാർ പറഞ്ഞു.