Monday 27 January 2020




ഹൃദയത്തിൽ ലാലേട്ടൻ സീസൺ 2 "ഡൊണേറ്റ് ലൈഫ് 2020"

By Sooraj Surendran .01 Jan, 2020

imran-azhar

 

 

കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി'യുടെ ഗുഡ്‌വിൽ അംബാസിഡറായ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ്‌ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ 2020 മെയ് 21ന് മരണാനന്തര അവയവദാന സമ്മതപത്രം നൽകുന്നു. ഹൃദയത്തിൽ ലാലേട്ടൻ സീസൺ 2 ഡൊണേറ്റ് ലൈഫ് 2020 എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാർ അവതരിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകളും ഉണ്ടാകും. "കൈപിടിക്കാം ജീവിതത്തിലേക്ക് അവയവദാനത്തിലൂടെ" എന്ന ടാഗ് ലൈനോടെയാണ് യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2016 സെപ്റ്റംബറിലാണ് മൃതസഞ്ജീവനിയുടെ ഗുഡ്‌വിൽ അംബാസിഡറായി പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കാൻ മോഹൻലാൽ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. മെഡിക്കൽ സയൻസിന്റെ ഒരു വലിയ നേട്ടമാണ് മൃതസഞ്ജീവനി പദ്ധതി.